Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
ആശ സംഭ്രമത്തോടെ അവളുടെ കണ്ണുകൾ ഒപ്പി.
"ഞാൻ കരഞ്ഞില്ലമ്മേ "
അരുണിമ പയ്യെ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.
"ഉവ്വ് ന്നിട്ടാണല്ലോ ന്റെ കുട്ടി ദേവേട്ടാന്ന് പറഞ്ഞിറ്റ് കരഞ്ഞേ"
ആശ അവളുടെ നെറുകയിൽ പതിയെ തഴുകി.
"എന്തോ സ്വപ്നം കണ്ടമ്മേ അതാവും ചിലപ്പോ"
അരുണിമ അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
ആശ തെല്ലു സങ്കടത്തോടെ തന്റെ മകളുടെ പാറി കിടക്കുന്ന മുടിയൊക്കെ കോതിവച്ചു.
കണ്ണുകൾ ഒക്കെ തുടച്ചു മാറ്റി കവിളിൽ പതിയെ പിച്ചി.
"ന്റെ കുട്ടീടെ സങ്കടം മാറാൻ ഞാൻ നേർച്ച നേരണുണ്ട് പിന്നൊരു പൂജിച്ച ഏലസ് അമ്മ കെട്ടി തരാട്ടോ"
"എന്റമ്മേ നിങ്ങ കെട്ടി തന്ന ചരട് കാരണം മനുഷ്യന് ശ്വാസം മുട്ടുവാ അതു മാത്രം കെട്ടിയിട്ട് എനിക്ക് രണ്ടു കിലോ കൂടി അറിയോ"
"ന്റെ കുട്ടി ദൈവദോഷം പറയല്ലേ "
ആശ സങ്കോചത്തോടെ മൊഴിഞ്ഞു.
"ഞാൻ സത്യാവസ്ഥ പറഞ്ഞതാ ആശാമ്മേ"
അരുണിമ നിസ്സഹായതയോടെ അവരെ നോക്കി.
"വേഗം എണീറ്റ് മുഖം കഴുകി ചോറുണ്ണാൻ വാ അമ്മ വിളമ്പി വയ്ക്കാം കേട്ടോ"
ആശ പതിയെ അവിടുന്ന് എണീറ്റുപോയി.
അരുണിമ ചോറുണ്ണാനായി എഴുന്നേറ്റു കട്ടിലിലിരുന്നു.
അപ്പോൾ അവളുടെ മനസിലൂടെ ഓടിയ സംശയം ഇതായിരുന്നു.
ആരാണ് ദേവേട്ടൻ?
.
.
.
.
പിറ്റേ ദിവസം ദുഃഖം ഘനീഭവിച്ച പ്രഭാതത്തെയാണ് തേവക്കാട്ട് മന വരവേറ്റത്.
ഉത്സവപൂരിതമായിരുന്ന ആ വീട് ഇന്ന് പൂരം കൊടിയേറിയ പറമ്പ് പോലെ ശൂന്യമായി കിടന്നു.
എല്ലാവരുടെ കണ്ണുകളിലും വിഷാദം തളം കെട്ടി കിടന്നു.
എന്നാൽ ലക്ഷ്മിയും ശിവജിത്തും മാത്രം പതിവിന് വിപരീതമായി ഇന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു.
രാവിലെ
💬 Comments
View all comments