Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
പത്തു മണിയോടു കൂടി പ്രഭാത ഭക്ഷണത്തിനു ശേഷം മാലതിയും മക്കളും തേവക്കാട്ട് മനയോട് വിട പറയാൻ തയാറായി നിന്നു.
ബാഗുകളൊക്കെ പാക്ക് ചെയ്ത് അവർ പോകാൻ തയാറായി.
മനയുടെ പൂമുഖത്തേക്ക് ഇറങ്ങി വന്ന മാലതി അമ്മ കാർത്യായനിയുടെയും അച്ഛൻ ശങ്കരന്റെയും അനുഗ്രഹം വാങ്ങി.
കാർത്യായനി നൊമ്പരത്തോടെ കണ്ണുകൾ ഒപ്പിക്കൊണ്ടിരുന്നു.
ശങ്കരനും മറിച്ചായിരുന്നില്ല അവസ്ഥ.
സീതയും ബാലരാമനും എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴറി.
വിജയനും ഷൈലയും അഞ്‌ജലിയും അവിടെയുള്ള സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു.
ലക്ഷ്മി ഉള്ളിലൂറുന്ന ചിരിയോടെ പുറത്ത് ഭാവ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവിടൊരു തൂണിൽ ചാരിയിരുന്നു.
ഈ സമയം മീനാക്ഷി അങ്ങോട്ടേക്ക് വന്നു
മാലതിയുടെ കാലിൽ വീണു.
"അയ്യോ എന്താ മീനുമോളെ ഇത്?"
"സോറി ആന്റി ഞാൻ കാരണമല്ലേ ഇതൊക്കെയുണ്ടായേ?എന്നെ ശപിക്കല്ലേ ആന്റി അയാം സോറി"
മീനാക്ഷി മുഖം പൊത്തി വിതുമ്പി.
അത് മാലതിയെ സങ്കടപെടുത്തി.
അയ്യേ മീനു മോള് കരയുവാണോ?നീ ആന്റിടെ ചുന്ദരിക്കുട്ടിയല്ലേ...
ആന്റിക്ക് സങ്കടം ഒന്നുമില്ലാട്ടോ സത്യം... ഇനിയെന്റെ മോള് കരയല്ലേ"
മാലതി അവളെ ആശ്വസിപ്പിച്ചു.
അതിനു ശേഷം മീനാക്ഷി അനന്തുവിന് മുൻപിൽ വന്നു നിന്നു.
ഒരു കുറ്റവാളിയെ പോലെ അവളുടെ തല താഴ്ന്നു.
"സോറി അനന്തു എല്ലാത്തിനും...എന്നോട് ദേഷ്യം തോന്നരുത് കേട്ടോ"
അവളുടെ ദുഃഖം നിഴലിക്കുന്ന വാക്കുകൾ അവന്റെ കാതിൽ പതിഞ്ഞു.
അതുകേട്ടതും അനന്തുവിനും സങ്കടം തോന്നി.
കാരണം മീനാക്ഷിയോട് ഒരു തരി വെറുപ്പ് പോലും അവനിതുവരെ തോന്നിയിരുന്നില്ല.
"സാരമില്ല മീനാക്ഷി എനിക്ക് വെറുപ്പൊന്നുമില്ലട്ടോ "
അനന്തുവിന്റെ ആശ്വാസ വാക്കുകൾ അവൾക്ക് മഞ്ഞു പെയ്യുന്ന പ്രതീതി സമ്മാനിച്ചു.
മനയിലെ കുട്ടിപ്പട്ടാളങ്ങളോടും മറ്റു അമ്മാവന്മാരോടും
💬 Comments
View all comments