0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.9K

അമ്മായിമാരോടും യാത്ര ചോദിച്ച ശേഷം അവർ പോകാനായി തയാറായി.

മുത്തശ്ശി കയ്യിലണിഞ്ഞിരുന്ന ഒരു മോതിരം എടുത്ത് ശിവയുടെ വിരലിൽ അണിയിച്ചു.

മകളും പേരമക്കളും തന്നെ വിട്ടു പോകുന്നതിൽ ആ മാതൃ ഹൃദയം വല്ലാതെ വിതുമ്പി.

അനന്തു പോകുന്നതിലായിരുന്നു അവരെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിരുന്നത്.

ദേവൻ അവരെ വിട്ടു പോകുന്ന പോലെയായിരുന്നു.

അത്രയ്ക്കും ഹൃദയഭേദകമായ വേദന ആയിരുന്നു അവർക്ക്.

മുത്തശ്ശൻ അനന്തുവിനെ ചേർത്തു പിടിച്ചു.

അദ്ദേഹത്തിന്റെ സ്നേഹത്തിൽ അവൻ അലിഞ്ഞില്ലാതായി.

അവനും ഏറെക്കുറെ പൊട്ടികരയുമെന്ന അവസ്ഥയിൽ ആയിരുന്നു.

"മുത്തശ്ശാ അവനെ ഞാൻ കൊണ്ടു പോയിക്കോട്ടെ?"

മുറ്റത്ത് നിർത്തിയിട്ടിട്ടുള്ള ബുള്ളറ്റിലേക്ക് ചൂണ്ടി കാണിച്ച് അനന്തു ചോദിച്ചു.

"മോനെ നീ കൊണ്ടു പൊയ്ക്കോടാ..നീ ഞങ്ങടെ ദേവനാ...ദേവന് ഞങ്ങൾ തന്ന സമ്മാനം"

മുത്തശ്ശൻ പറഞ്ഞതു കേട്ട് അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ ഒന്നുകൂടി പുണർന്നു.

അതിനു ശേഷം കസേരയിൽ ഇരിക്കുന്ന
മുത്തശ്ശിയ്ക്ക് സമീപം വന്നിരുന്നു.

"മുത്തശ്ശി"

"ഞങ്ങളെ വിട്ടു പോകുവല്ലേ?ഞാൻ പിണക്കാ "

കർത്യായനി മുഖം വീർപ്പിച്ചു മറ്റെങ്ങോട്ടോ നോക്കി.

"എന്റെ മുത്തശ്ശി അമ്മയുടെ തീരുമാനമല്ലേ... എനിക്ക് എതിർക്കാനാവില്ലല്ലോ മുത്തശ്ശിക്ക് അറിയുന്നതല്ലേ അമ്മയുടെ വാശി"

കാർത്യായനി അതു കേട്ടതും അനന്തുവിനെ കെട്ടിപിടിച്ചു ഇരു കവിലുകളിലും തെരു തെരെ ചുംബിച്ചു.

അവരുടെ സ്നേഹ പ്രകടനം കണ്ട്
എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

ഇതൊക്കെ കണ്ടുകൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരിക്കുവായിരിക്കുന്നു അഞ്ജലി.

അനന്തു അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ നെറ്റിയിൽ സ്വന്തം നെറ്റി ചേർത്തു മുട്ടിച്ചു.

അപ്പോൾ നാണത്തിൽ കുതിർന്ന പുഞ്ചിരി അവളുടെ അധരങ്ങളിൽ മോട്ടിട്ടു.

പക്ഷെ തന്റെ ഹൃദയ തന്ത്രികൾ മീട്ടിക്കൊണ്ടിരുന്ന വിരഹ ഗാനം മറ്റാരും

💬 Comments

View all comments