Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
ദേവി തന്നതാ ഇവനെ...ഞങ്ങടെ കൊച്ചുമോനെ ഞങ്ങളിൽ നിന്നും പറിച്ചു മാറ്റല്ലേ മാലതി...ഞാൻ വേണമെങ്കിൽ മോൾടെ കാലു പിടിക്കാം "
ശങ്കരൻ നിരാശയോടെ കേണു.
സ്വന്തം അച്ഛൻ തന്റെ മുന്നിൽ നിന്നും കൈകൂപ്പിക്കൊണ്ട് കരയുന്നത് ആ മകളെ സംബന്ധിച്ചു മരണത്തിന് തുല്യമായിരുന്നു.
താൻ കാരണം ആരുടെ മുന്നിലും താഴാത്ത അച്ഛന്റെ തല ഇന്ന് തനിക്ക് മുന്നിൽ താഴ്ന്നു.
അതും തന്റെ നിർബന്ധ ബുദ്ധിയും അനാവശ്യ വാശിയും കാരണം.
"അച്ഛാ എന്നോട് ക്ഷമിക്ക് ഞാൻ അപ്പോഴത്തെ വാശിക്ക്"
മാലതി അപ്പോഴേക്കും ഏറെക്കുറെ വിതുമ്പാൻ തുടങ്ങിയിരുന്നു.
കുറ്റബോധം അവളെ അലട്ടിക്കൊണ്ടിരുന്നു.
"മാലതി നിങ്ങൾ ഇവിടുന്ന് ഒരിക്കലും പോകാൻ പാടില്ല
കുറച്ചു മുന്നേ ആയിരുന്നേൽ ഞാൻ ചിലപ്പോ സമ്മതിച്ചേനെ
പക്ഷെ ഇനി ഒരിക്കലും സമ്മതിക്കില്ല
23 വർഷങ്ങൾ കഴിഞ്ഞു വന്നതാണ് ഞാൻ
നിനക്ക് എന്ത് സംഭവിച്ചെന്നും എവിടായിരുന്നുവെന്നും എനിക്ക് അറിയില്ല
പക്ഷെ നിങ്ങളുടെ ഇപ്പോഴത്തെ വരവ് അതൊരിക്കലും വെറുതെയല്ല എന്നെന്റെ മനസ് പറയുന്നു"
അവസാനം ആ വാചകം പറയുമ്പോൾ യതിയുടെ കണ്ണുകൾ അനന്തുവിൽ തന്നെയായിരുന്നു.
ഈ നിഗൂഢതയ്ക്ക് ഒരു പരിഹാരം കണ്ടെത്തണം.
അനന്തു എന്നത് ഇപ്പൊ തന്നെ സംബന്ധിച്ചു അതൊരു പ്രഹേളിക തന്നെയാണ്.
ഈ സമസ്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.
തനിക്ക് ആവശ്യമായവ കണ്ടെത്തണം.
യതിയുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.
പക്ഷെ ഇതൊന്നും മനസിലാക്കാതെ അനന്തു അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
തിരിച്ചു പോകാനുള്ള തന്റെ തീരുമാനത്തെ തിരുത്തിക്കുറിച്ച് കൊണ്ട് മാലതി അനന്തുവിനെയും ശിവയെയും കൊണ്ട് മനയിലേക്ക് കടന്നു.
23 വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന തന്റെ അനുജനെ സൽക്കരിക്കാൻ ശങ്കരൻ ഉത്തരവിട്ടു.
ഇന്ന്
💬 Comments
View all comments