Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
തേവക്കാട്ട് മനയിൽ കാര്മേഘങ്ങൾ ഒഴിഞ്ഞു മാറി ആനന്ദത്തിന്റെ പ്രകാശം പരന്നു.
ഇന്ന് മനയിലെ ജനങ്ങൾ ഉത്സവാഘോഷത്തിൽ ആണ്.
ഇളയച്ഛനെ കാണാൻ ലക്ഷ്മി മുറിയിൽ നിന്നും പുറത്തേക്ക് വന്നു.
ഒരുപാട് നേരം അവർ ഇരുവരും സംസാരിച്ചു.
ദേവനെ പോലെ തന്നെ ലക്ഷ്മിയും അവർക്കൊരു തീരാവേദനയാണെന്ന് അപ്പോഴാണ് യതി തിരിച്ചറിയുന്നത്.
ഇപ്പോഴും ദേവനെ കാത്ത് ജീവിക്കുന്ന ഒരു പൊട്ടി പെണ്ണ്.
സ്നേഹം കൊണ്ട് അവൾ എല്ലാവരെയും കീഴ്പ്പെടുത്തി കളഞ്ഞു.
യതിക്ക് അവളോട് അഭിമാനവും ബഹുമാനവും തോന്നി.
വിജയനും ഷൈലയും അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മുൻകൈ എടുത്തു.
മാലതി ആന്റി തീരുമാനം പിൻവലിച്ചതിൽ അഞ്ജലി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.
എന്നും അനന്തുവിനോട് തല്ലു കൂടി നടക്കാമെന്ന് ഓർത്തപ്പോൾ തന്നെ അവൾക്ക് സ്വയം കുളിരു കോരി.
എന്നാൽ ശിവജിത്ത് മാത്രം ഒരു ഭ്രാന്തനെ പോലെ തന്റെ കാറിൽ കയറി എങ്ങോട്ടേക്കോ വച്ചു പിടിച്ചു.
കോപം നിയന്ത്രിക്കാനാവാതെ.
അനന്തു ഇനി തന്റെ കൺവെട്ടത്ത് ഉണ്ടാകുമല്ലോ എന്നോർത്തപ്പോഴാണ് മീനാക്ഷിയുടെ കലുഷമായ മനസിന് അല്പം ആശ്വാസം തോന്നിയത്.
ഭൂമി പൂജയ്ക്ക് മുൻപ് തന്നെ അവനെ ക്കൊണ്ട് തന്നോട് ഇഷ്ടമാണെന്നു പറയിക്കാൻ അവൾക്ക് വാശിയായി.
എല്ലാവരുടെയും മുൻപിൽ വച്ചു തന്നെ അപമാനിച്ചതിനുള്ള പ്രതികാരം താൻ വീട്ടും.
തന്റെ കാൽക്കീഴിൽ ഒരു പട്ടിയെ പോലെ അനന്തു കിടക്കും.
തന്റെ കാലു നക്കി തുടച്ചു വൃത്തിയാക്കും.
ഐ വിൽ ടേക് ഇറ്റ് ആസ് എ ചാലഞ്ച്.
മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു കൊണ്ട് മീനാക്ഷി ഗണ്യമായി ഉയർന്ന തന്റെ കോപം അടക്കാൻ പാടുപെട്ടു.
പൊടുന്നനെ ബെഡിൽ കിടന്ന ഐഫോൺ വിറയലോടെ ശബ്ദിച്ചു.
💬 Comments
View all comments