0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.6K

അറിയാനുള്ള ആകാംക്ഷയോടെ അവൻ അവളെ നോക്കി.

"വെറുതെ എന്തോ തോന്നിയപ്പോ ചോദിച്ചതാ നന്ദുവേട്ടാ…………..കൂടുതലായിട്ട് ഒന്നുമില്ല"

അവന്റെ പ്രതീക്ഷ കത്തി നിൽക്കുന്ന കണ്ണുകൾ കണ്ടപ്പോ ഈയൊരു മറുപടി പറയാനാണ് അവൾ ആഗ്രഹിച്ചത്.

അത്‌ കേട്ടു കഴിഞ്ഞതും അനന്തുവിന്റെ മുഖം വാടി.

അവൻ ഒന്നും മിണ്ടാതെ വീണ്ടും സീലിംഗ് ഫാനിൽ കണ്ണും നട്ടു കിടന്നു.

"നന്ദുവേട്ടാ"

"എന്താ പെണ്ണെ?"

അനന്തു അവളെ മുഖം വെട്ടിച്ചു നോക്കി.

"എന്നെ നന്ദുവേട്ടന്റെ അടുത്ത് കിടത്തുമോ?"

അവളുടെ കൊഞ്ചൽ കേട്ട് അനന്തുവിന്റെ അധരങ്ങളിൽ പുഞ്ചിരി തെളിഞ്ഞു.

അവൻ എണീറ്റു വന്ന് അഞ്ജലിയെ കൈകളിൽ കോരിയെടുത്തു.

എന്നിട്ട് കട്ടിലിൽ പതിയെ കിടത്തി.

അതിനു ശേഷം അനന്തു അവളുടെ ചാരെ ചേർന്നു കിടന്നു.

അഞ്ജലി അവിടെയുള്ള ഡയറിയെടുത്തു അനന്തുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.

"നന്ദുവേട്ടാ ബാക്കി കഥ വായിക്ക്…………..എനിക്കും അറിയണം അവരുടെ പ്രണയ കഥ"

അവളുടെ ഉത്സാഹം കേട്ട് അനന്തു ചെറു ചിരിയോടെ മുൻപ് വായിച്ചു തീർത്ത പേജ് എടുത്തു.

അതിനു ശേഷം അടുത്ത പേജ് പതിയെ മറിച്ചു
.
.
.
.
തേൻ നദിയെ മറി കടന്ന് ദേശം ഗ്രാമത്തിൽ എത്തിയതും ദേവനിൽ നിന്നും ഒരു നെടുവീർപ്പുണ്ടായി.

ബുള്ളറ്റ് വളരെ സാവധാനമാണ് പൊക്കോണ്ടിരിക്കുന്നത്.

വണ്ടി വളരെ യാത്രികമായി ആണ് പോകുന്നത്.

ദേവന്റെ ചിന്ത ഇവിടെങ്ങുമായിരുന്നില്ല.

അത്‌ കല്യാണിയിലും മുത്തുമണിയിലുമായിരുന്നു.

ഒരേ പോലെയിരിക്കുന്ന രണ്ടു പേർ.

അവരുടെ കണ്ണുകൾ പോലും വളരെ സാമ്യം.

ഒരു അച്ചിൽ വാർത്തെടുത്ത പോലെ.

എങ്കിലും ഇങ്ങനുണ്ടോ ഒരു സമാനത.

വിശ്വസിക്കാനാവുന്നില്ല.

ദേവന്റെ മനസിൽ ചിന്തകൾ കൂടാരം പണിതു കൊണ്ടിരുന്നു.

💬 Comments

View all comments