Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
ഒരു ബുക്ക് വാങ്ങിയ പോലെയുണ്ട്…………..എല്ലാ പേജും കാലിയാണ് കണ്ടില്ലേ?"
അഞ്ജലി ഒരു കാലിയായ പേജ് എടുത്തു അവനു നേരെ കാണിച്ചു.
പക്ഷെ അനന്തു നോക്കിയപ്പോൾ ആ പേജിൽ ദേവൻ തന്റെ വൃത്തിയായ കൈപ്പടയിൽ എഴുതി വച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.
ഇതെന്തൊരു മറിമായം അവളെ ആവിശ്വസിക്കാനാവില്ല.
തന്റെ കണ്മുൻപിൽ നടക്കുന്നതൊക്കെ സത്യമോ അതോ മിഥ്യയോ?
അനന്തുവിനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
അവൻ തല ചൊറിഞ്ഞുകൊണ്ട് മുരണ്ടു.
തന്റെ നിരാശ മൊത്തം മുടിയിഴകൾ ക്കിടയിൽ നഖങ്ങൾ താഴ്ത്തി ചൊറിഞ്ഞു കൊണ്ടു തീർത്തു.
അനന്തുവിന്റെ പരാക്രമം കണ്ട് അഞ്ജലി ഒന്നു ഭയന്നു.
"സത്യമാ നന്ദുവേട്ടാ………….എന്റെ അമ്മ സത്യം…………..ഞാൻ പറഞ്ഞത് ശരിയാ എനിക്ക് ആ ഡയറിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ല"
അഞ്ജലി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി.
"എനിക്ക് മനസിലായി അഞ്ജലി………..വീണ്ടുമൊരു നിഗൂഢത കൂടി…………..മുന്നോട്ട് പോകുന്തോറും കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണല്ലോ "
അനന്തു അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
"എല്ലാം ശരിയാവും നന്ദുവേട്ടാ………….ഓരോന്നിനും ഓരോ ടൈം ഉണ്ടെന്നല്ലേ"
"ഹ്മ്മ് "
അനന്തു ഒന്നു മൂളി.
വീണ്ടും അവർ ഇരുവരും നിശബ്ദതയുടെ മൂടുപടം അണിഞ്ഞു.
"നന്ദുവേട്ടാ എനിക്കൊരു ഡൌട്ട്"
അതെന്താണെന്ന് അറിയാൻ അനന്തു അഞ്ജലിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
"നന്ദുവേട്ടന്റെ ഹാൻഡ്റൈറ്റിങ്ങും ദേവൻ അമ്മാവന്റെ ഹാൻഡ്റൈറ്റിങ്ങും സെയിം ആണോന്ന് നോക്കിയേ?"
അവളുടെ അലർച്ച കേട്ട് അനന്തു കയ്യിലുള്ള ഡയറിയുടെ താളിലേക്ക് സൂക്ഷിച്ചു നോക്കി.
അതു നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.
ആ നീലകണ്ണുകൾ വല്ലാതെ തിളങ്ങി.
"നീ പറഞ്ഞത് ശരിയാ അഞ്‌ജലിക്കുട്ടി…………...ഞങ്ങടെ ഹാൻഡ് റൈറ്റിംഗ്സ് തമ്മിൽ നല്ല സാമ്യം ഉണ്ട് "
അഞ്‌ജലിക്ക് ബാക്കിയെന്താണ് പറയാനുള്ളതെന്ന്
💬 Comments
View all comments