Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
നിശ്ചയമുണ്ടായിരുന്നില്ല.
പരസ്പരം ഒന്നും മിണ്ടാതെ അവർ ഇരുന്നു.
അവർക്കിടയിക്കുള്ള മൗനത്തെ ഭജിച്ചത് അഞ്ജലി തന്നെയായിരുന്നു.
"അല്ല നന്ദുവേട്ടാ ഈ ഡയറിക്ക് എന്തോ ഒരു കുഴപ്പമുണ്ട്?"
"എന്ത് കുഴപ്പം?"
അനന്തു ഒന്നും മനസിലാവാതെ പുരികം കൂർപ്പിച്ചു അവളെ നോക്കി.
"ഈ ഡയറിൽ നിന്നാണ് ദേവൻ അമ്മാവന്റെയും കല്യാണിയുടെയും കാര്യങ്ങൾ അറിഞ്ഞതെന്നല്ലേ പറഞ്ഞെ………….പക്ഷെ ഞാൻ നോക്കിയിട്ട് ഒന്നും മനസിലാകുന്നില്ലല്ലോ?"
"നീ ശരിക്കും നോക്ക് അഞ്ജലി…………..ആദ്യത്തെ രണ്ടു മൂന്ന് പേജ് കഴിയുമ്പോ കല്യാണിയുടെ ചിത്രം കാണാൻ പറ്റും…………...പിന്നെ തൊട്ടാ ഓരോ കാര്യങ്ങൾ അതിൽ എഴുതിയിട്ടുള്ളത്"
അനന്തുവിന് ക്ഷമ നശിച്ചു.
ഇപ്പോഴും ആ സ്വപ്നം കണ്ടതിന്റെ ഹാങ്ങോവറിൽ ആയിരുന്നു അവൻ.
"ദേ നന്ദുവേട്ടാ ഞാനൊരു കുത്ത് വച്ചു തരും…………...വെറുതെ ആളെ കളിയാക്കുന്നോ? ഈ ഡയറിയിലെ ഓരോ പേജും ബ്ലാങ്ക് ആണ്………….ഒന്നും അതിൽ കാണുന്നില്ല"
അഞ്ജലി കലിപ്പോടെ ആ ഡയറി അവനു നേരെ നീട്ടി.
അവൾ പറഞ്ഞത് കേട്ട് അനന്തു ഞെട്ടലോടെ ചാടിയെണീറ്റു.
അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ ആ ഡയറി പിടിച്ചു വാങ്ങി.
അതിനു ശേഷം അതിലെ ഓരോ പേജുകളും സങ്കോചത്തോടെ മറിച്ചു നോക്കി.
പക്ഷെ അത് അഞ്ജലി പറഞ്ഞ പോലെ ആയിരുന്നില്ല.
കല്യാണിയുടെ ചിത്രങ്ങളും തുടർന്ന് ദേവനെഴുതിയ കാര്യങ്ങളും അതിൽ തെളിഞ്ഞു വന്നു.
"പക്ഷെ അഞ്ജലി എനിക്കെല്ലാം കാണാല്ലോ?"
അനന്തു സംശയത്തോടെ പറഞ്ഞു നിർത്തി.
അതു കേട്ടതും അഞ്‌ജലിയും ഒന്നു ഞെട്ടി.
അവൾ അവന്റെ കയ്യിൽ നിന്നും ഡയറി പിടിച്ചു വാങ്ങി മറിച്ചു നോക്കി.
ധൃതിയിൽ ആ കൈവിരലുകൾ ഓരോ പേജിനെയും തഴുകി കടന്നു പോയി.
"ഞാൻ പറഞ്ഞത് ശരിയാ നന്ദുവേട്ടാ…………..പുതിയ
💬 Comments
View all comments