Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
മാറാൻ ശ്രമിച്ചപ്പോഴൊക്കെ അതു കൂടുതലായി മുറുകിക്കൊണ്ടിരുന്നു.
അവൻ ഞെരുങ്ങിക്കൊണ്ട് നിലത്തു വീണു.
പെട്ടെന്ന് തീയണഞ്ഞു.
ആ കത്തി കരിഞ്ഞ രൂപം ഒരു പിടച്ചിലോടെ അവനു മുൻപിൽ വന്നു വീണു.
പാതി കത്തി കരിഞ്ഞ ആ മുഖത്തു നിന്നും പുക പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.
അതിന്റെ പൂച്ചക്കണ്ണുകൾ ഒരു ഗോട്ടി പോലെ പുറത്തേക്ക് തള്ളി വന്നു.
കത്തി കരിയാത്ത മുഖത്തിന്റെ ഒരു ഭാഗം കണ്ടതും അനന്തുവിന്റെ നെഞ്ചോന്ന് കാളി.
അതിനു അരുണിമയുടെ രൂപമായിരുന്നു.
തന്നെ നിസ്സഹായതയോടെ നോക്കിക്കൊണ്ട് ആ രൂപം അവസാനമായി ഒന്നു പിടച്ചു.
ആ ശരീരത്തിൽ അവശേച്ചിരുന്ന ജീവന്റെ അവസാനത്തെ കണികയും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
അതു കണ്ടതും അവന്റെ മിഴികൾ നിറഞ്ഞൊഴുകി.
ശരീരം മരവിച്ചു.
തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ അവൻ നിലവിളിച്ചു.
"അരുണിമാ……...……"
അലർച്ചയോടെ അനന്തു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
അഞ്ജലി ആ അലർച്ച കേട്ട് ഞെട്ടി വിറച്ചു.
അവൻ ശ്വാസം വലിച്ചെടുത്തുകൊണ്ട് കിതപ്പോടെ ചുറ്റും നോക്കി.
അവന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ആയിരുന്നു.
സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതും ആശ്വാസത്തോടെ അവൻ നെഞ്ചിൽ കൈ വച്ചു.
"നന്ദുവേട്ടാ എന്താ പറ്റിയെ?"
അഞ്ജലിയുടെ സംഭ്രമം കണ്ട് അനന്തുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അഞ്ജലിയുടെ കരങ്ങൾ അവന്റെ കരങ്ങളെ മുറുകെ കവർന്നു.
അതു പതിയെ അവന്റെ നെഞ്ചിടിപ്പ് കുറച്ചു കൊണ്ടു വന്നു.
ഒന്നു ശ്വാസം വലിച്ചു വിട്ട ശേഷം അവൻ അവളെ പാളി നോക്കി.
"വീണ്ടും ഓരോ ചീത്ത സ്വപ്‌നങ്ങൾ തന്റെ സമാധാനത്തെ കാർന്നു തിന്നുന്നു."
അനന്തുവിന്റെ മറുപടി കേട്ട് അഞ്ജലി ഒന്നും മിണ്ടാതെയിരുന്നു.
അവൾക്കും എന്തു പറയണമെന്ന് ഒരു
💬 Comments
View all comments