Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
നിറച്ചുകൊണ്ട് അവനെ നോക്കി.
നടുവിലൂടെ അവൾ സ്വന്തം കൈകൊണ്ട് ഉഴിയുന്നുണ്ട്.
"എന്തിനാ ഇപ്പൊ ഇങ്ങോട്ട് തള്ളി കേറി വന്നേ………...നിന്റെ നടുവിനെന്തു പറ്റി?"
"എന്നെ തള്ളി താഴെയിട്ടതും പോരാ എന്നിട്ട് കളിയാക്കുന്നോ?"
അവൾ ദേവനെ തറപ്പിച്ചു നോക്കി.
"ഒരു ബോധവുമില്ലാതെ ഇങ്ങോട്ട് ഓടിക്കയറിയതാരാ?ഞാനാണോ ?"
ദേവൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.
"എന്റെ പോന്നു ദേവേട്ടാ………….നിങ്ങളെ ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ഞാനിങ്ങോട്ട് ഓടി വന്നത്"
ലക്ഷ്മി പതുക്കെ എണീറ്റു നിന്നു.
"അതു കൊള്ളാം രണ്ടു ദിവസം മുന്നെയല്ലേ നീ ഇവിടുന്ന് പോയത്………….അന്ന് കണ്ടത് പോരെ?"
"പോരാ ദേവേട്ടാ…………..എന്റെ ദേവേട്ടനെ എത്ര കണ്ടിട്ടും എനിക്ക് മതിയാവുന്നില്ല"
അവളുടെ പ്രേമാദ്രമായ സ്വര വീചികൾ അവന്റെ കാതിൽ പതിഞ്ഞു.
പക്ഷെ അത് ശ്രദ്ധിക്കാതെ അവൻ ഊട്ടു പുരയിലേക്ക് നടന്നു.
ലക്ഷ്മിയും തുള്ളി ചാടിക്കൊണ്ട് അവനെ അനുഗമിച്ചു.
അവിടെയുള്ള മേശയിൽ അവൻ ഇരുന്നു.
ദേവന് ഭക്ഷണം വിളമ്പാൻ മേശപ്പുറത്ത് നിരത്തി വച്ചപ്പോഴാണ് അവിടെ പരുങ്ങി കളിക്കുന്ന ലക്ഷ്മിയെ കാർത്യായനി കണ്ടത്.
"ലക്ഷ്മി മോളെ ഇങ്ങോട്ട് വാ"
കാർത്യായനിയുടെ സ്നേഹപൂർവമുള്ള ക്ഷണം അവൾക്ക് നിരസിക്കാനായില്ല.
മുന്താണീയുടെ അറ്റം വിരലിൽ ചുറ്റി പിടിപ്പിച്ചു നാണം കുണുങ്ങി കൊണ്ട് അവൾ അങ്ങോട്ട് നടന്നടുത്തു.
"ദാ ഈ ചോറും കറികളും നിന്റെ ദേവേട്ടന് വിളമ്പിക്കൊടുക്ക്"
കാർത്യായനിയുടെ ആവശ്യം കേട്ടതും സ്വർഗം കീഴടക്കിയ പ്രതീതിയായിരുന്നു അവൾക്ക്.
തെളിഞ്ഞ മുഖമോടെ ഒരു ഭാര്യയുടെ കർത്തവ്യമെന്ന പോലെ ലക്ഷ്മി ദേവന് ചോറും കറികളും പതിയെ വിളമ്പി.
എന്നാൽ ദേവാനോ തിടുക്കപ്പെട്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവിടുന്ന് പുറത്തേക്കിറങ്ങി.
അവിടെ മതിലിനോട് ചേർന്ന് ഒരു
💬 Comments
View all comments