Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
വശത്തായി അല്പം പണിക്കാർ ചേർന്ന് നിലത്തു കിളിക്കുന്നുണ്ട്.
ഭൂമി പൂജയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിനായുള്ള ഗോദയുടെ നിർമാണം.
അവിടെ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് യതീന്ദ്രനും ശങ്കരനും നിൽപ്പുണ്ട്.
ഉച്ച വെയിലിന്റെ ആക്കത്തിന് അല്പം കുറവുണ്ട്.
ദേവൻ പതിയെ അങ്ങോട്ട് നടന്നു വന്നു.
"ഹാ നീ ഭക്ഷണം കഴിച്ചോടാ?"
യതിയുടെ ചോദ്യം അവനെ തേടിയെത്തി.
"കഴിച്ചു ഇളയച്ഛ"
"ഡാ മോനെ നീ നമ്മുടെ തെങ്ങുംതോട്ടത്തിൽ ചെല്ല്…………..അവിടെ നാളികേരം പറിക്കാൻ ആൾ വന്നിട്ടുണ്ട്………..നിന്റെയൊരു ശ്രദ്ധ വേണം കേട്ടല്ലോ"
ശങ്കരൻ ഗൗരവത്തോടെ ആവശ്യപ്പെട്ടു.
"ഞാൻ ശ്രദ്ധിക്കാം അച്ഛാ"
"ഹ്മ്മ് "
അദ്ദേഹം മറുപടിയായി ഒന്നു മൂളി.
അതിനു ശേഷം തോട്ടത്തിലേക്ക് പോകാനായി അവൻ പടിപ്പുരയിലേക്ക് നടന്നു.
"ദേവേട്ടാ ഞാനും വന്നോട്ടെ?"
തന്റെ കണ്മഷി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ചുകൊണ്ട് ലക്ഷ്മി ചോദിച്ചു.
"വന്നോടി പെണ്ണെ"
ദേവന്റെ സമ്മതം കിട്ടിയതും സന്തോഷത്തോടെ അവൾ അവന്റെ കയ്യും പിടിച്ചു നടന്നു.
ദേവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും അവൾ ആസ്വദിച്ചു.
അവന്റെ ഓരോ വിരൽ സ്പർശനങ്ങളും അവളുടെ വികാരങ്ങളെ തഴുകിയുണർത്തി.
ശരീരമാകെ കുളിര് അനുഭവപ്പെട്ടു.
ഹോ തനിക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത്.
ദേവേട്ടന്റെ സാമീപ്യം തന്നെ മറ്റൊരു ലോകത്തിൽ എത്തിക്കുന്നു.
ആ നെഞ്ചിലെ ചൂടും ചൂരും അറിയാൻ തന്റെ മേനിയിലെ ഓരോ അണുവും ആത്മാർഥമായി ആഗ്രഹിക്കുന്നു.
ആ കയ്യിൽ നിന്നും ഒരു തങ്കത്താലി കഴുത്തിൽ അണിയാൻ മനസ് വല്ലാതെ കേഴുന്നു.
ദേവേട്ടന്റെ വിരലുകളിൽ നിന്നുമുള്ള ഓരോ സ്പർശങ്ങൾക്കും ചുണ്ടുകളിൽ നിന്നുമുതിരുന്ന ചുംബനങ്ങൾക്കുമായി തന്റെ മേനി കൊതിക്കുന്നു.
ദേവേട്ടന്റെ കീഴിൽ ഞെരിഞമർന്ന് പുളകം കൊള്ളുവനായി അവൾ വികാര
💬 Comments
View all comments