0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

വായ്പ്പോടെ അവനെ നോക്കി.

പക്ഷെ ഇതൊന്നും ദേവൻ ശ്രദ്ധിച്ചിരുന്നില്ല.

പറമ്പിലെ പണി തീർത്ത ശേഷം ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു തറവാട്ടിലേക്ക് അവൻ നടന്നു.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മാലതി വന്ന ശേഷം എല്ലാവരും മനയിൽ വെടി പറഞ്ഞിരിക്കുകയായിരുന്നു.

അന്ന് മുഴുവൻ തിരക്കായതിനാൽ ദേവന് മനയിലേക്ക് എത്തി ചേരാൻ സാധിച്ചിരുന്നില്ല.

ബാലരാമന്റെ കൂടെ അച്ഛൻ ഏൽപ്പിച്ച ജോലികൾ പൂർത്തികരിച്ച ശേഷം അവൻ രാത്രിയോടെ മനയിലെത്തി.

ഭക്ഷണത്തിനു മുൻപായി അവർ ഔട്ട്‌ഹൌസിൽ ഒന്നു കൂടി.

ശങ്കരനും യതീന്ദ്രനും ദേവനും ബാലരാമനും വിജയനും അവിടെ കൂടി.

മേശയുടെ മുകളിൽ ഇരിക്കുന്ന വിദേശമദ്യം അത്‌ അൽപ്പാൽപ്പമായി ഒഴിച്ചു കുടിക്കുകയായിരുന്നു ശങ്കരൻ.

കസേരയിൽ കാലിന്മേൽ കാൽ കേറ്റി വച്ചു അദ്ദേഹം ചിന്തയിലാണ്ടു.

എല്ലാവർക്കും മദ്യം വിളമ്പുന്ന ജോലി ദേവനായിരുന്നു.

ഭൂമി പൂജ തന്നെയായിരുന്നു അവരുടെ ചർച്ചാ വിഷയം.

"ഒരുക്കങ്ങളൊക്കെ എവിടം വരെയെത്തി യതി?"

മദ്യം ചെറുതായി തലക്ക് പിടിച്ചതും ശങ്കരൻ യതീന്ദ്രനോടായി ചോദിച്ചു.

"എല്ലാം തുടങ്ങി ഏട്ടാ………...നന്നായി പോകുന്നുണ്ട്…………..തിരുവമ്പാടിക്കാർ ഇത്തവണ രണ്ടും കല്പിച്ചാ………..ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിട്ടുണ്ട്"

"അതിലൊന്നും കാര്യമില്ല ഇളയച്ഛ…………..നമ്മുടെ ദേവനെ തൊടാൻ അവിടുത്തെ ഒരു പോങ്ങനും ഒരിക്കലും കഴിയില്ല "

തന്റെ അനിയനിലുള്ള ആത്മവിശ്വാസം ബലരാമൻ പ്രകടിപ്പിച്ചു.

"അതൊക്കെ ശരിയാ ബാലരാമാ……….പക്ഷെ നന്നായി ഇനിയും പരിശീലിക്കണം………..ഇത്തവണ നമ്മുക്ക് തന്നെ ദേവിയുടെ പള്ളി വാളും ചിലമ്പും സ്വന്തമാക്കണം………..അവന്മാരെ ഇവിടുന്ന് തന്നെ ഓടിക്കണം"

യതീന്ദ്രൻ ഉഷാറോടെ ഒരെണ്ണം വീശിക്കൊണ്ട് പറഞ്ഞു.

"ഹ്മ്മ് എതിർഭാഗത്ത് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്………….ബോംബെന്ന് രഘുവരനും മക്കളും ഒക്കെ വന്നിട്ടുണ്ട്"

"ഉവ്വോ അപ്പൊ ഇത്തവണ അവർ രണ്ടും കല്പിച്ചാണല്ലേ?"

ശങ്കരൻ ഒന്നിരുത്തി ചോദിച്ചു.

"അതേ

💬 Comments

View all comments