0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

കല്യാണിയുടെ ഉണ്ടകണ്ണുകൾ ഭയം കൊണ്ട് മിഴിച്ചു വന്നു.

"എന്നാൽ ഞാൻ പറഞ്ഞത് കേട്ടാൽ മതി…………..എന്നെ ദേവേട്ടൻ എന്ന് വിളിച്ചാൽ മതി………….അങ്ങനെ കേൾക്കുന്നതാ എനിക്കിഷ്ട്ടം "

ആജ്ഞയുടെ സ്വരത്തിൽ അവൻ പറഞ്ഞു.

"അത്‌ അങ്ങുന്നേ…."

കല്യാണി എന്തോ പറയാൻ തുണിഞ്ഞതും ദേവൻ അവളെ കടുപ്പിച്ചൊന്ന് നോക്കി.

"അല്ല…..ദ്…...ദെവ്…..ദേവേട്ടൻ "

ഒരു ഉത്കണ്ഠയോടെ അവൾ പറഞ്ഞൊപ്പിച്ചു.

"മിടുക്കി "

താൻറെ മീശ പിരിച്ചു വച്ചുകൊണ്ട് അവൻ പറഞ്ഞു.

അതിനു ശേഷം ദേവൻ മുൻപിൽ കേറി നടന്നു.

ചുണ്ടിൽ ഒരു മൂളി പാട്ടോടെ.

കല്യാണി അവനെ അനുഗമിച്ചു.

ബുള്ളറ്റിൽ കയറിയപ്പോൾ അന്ന് സംഭ്രമിച്ചപോലെ ഇന്ന് അവൾ അതിനു അടിമപ്പെട്ടില്ല.

അല്പം ആയാസത്തോടെ അവൾ അവന്റെ പുറകിൽ കയറിയിരുന്നു.

ദേവൻ ഒരാധികാര ഭാവത്തോടെ കല്യാണിയുടെ കൈ പിടിച്ചു തന്റെ വയറിന്റെ ചുറ്റി വച്ചു.

അതിൽ നിന്നും താഴെ വീഴാതിരിക്കാൻ ഗതികേട് കൊണ്ട് അനുസരണയോടെ അവൾ അവനെ മുറുകെ ചുറ്റി വരിഞ്ഞു.

കിക്കർ അമർത്തി ചവിട്ടിക്കൊണ്ട് അവൻ ബുള്ളെറ്റ് ഓണാക്കി.

അതിനു ശേഷം വൈദ്യരുടെ ശാലയിലേക്ക് അവർ യാത്രയായി.

കല്യാണിയുമൊത്തുള്ള രണ്ടാമത്തെ ബുള്ളറ്റ് യാത്ര.

ദേവൻ അത്‌ നന്നായി ആസ്വദിക്കുകയാണ്.

മിററിൽ കൂടി കാണുന്ന അവളുടെ പ്രതിബിംബത്തിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ.

ഈ യാത്ര വളരെ അവിസ്മരണീയമായ ഒന്നാണെന്ന് അവന് തോന്നിപോയി.

ദേവന്റെ പുറകിൽ ഇരുന്നുള്ള യാത്ര കല്യാണിയും നന്നായി ആസ്വദിച്ചു തുടങ്ങി.

ഒപ്പം അവന്റെ ബുള്ളറ്റ് എന്ന പടകുതിരയെയും അവൾ സ്നേഹിച്ചു തുടങ്ങി.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ വൈദ്യരുടെ വീട്ടിലെത്തി.

പുരാതനമായ ഒരു നാലു കെട്ട് ആയിരുന്നു അത്‌.

ദേവനെ

💬 Comments

View all comments