0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

കണ്ടപാടേ അദ്ദേഹം ചികിത്സകൾ പാതി വഴിക്ക് നിർത്തി അവനു അടുത്തേക്ക് ഓടി വന്നു.

"അങ്ങുന്നേ എന്തുണ്ടായേ പറയൂ "

വൈദ്യരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടതും അവൻ കല്യാണിയുടെ നേർക്ക് നീട്ടി.

"അത്‌ സാരമില്ല വൈദ്യരെ………..ഇപ്പൊ നടക്കുന്ന ചികിത്സ മുടക്കേണ്ട………...അത്‌ അതിന്റെ വഴിക്ക് നടക്കട്ടെ………...ഞങ്ങള് കാത്തിരിക്കാം "

ദേവൻ ഒരു ചിരിയോടെ പറഞ്ഞു.

അതിനു ശേഷം അവിടെയൊരു മൂലയ്ക്ക് പോയിരുന്നു.

കൂടെ കല്യാണിയും.

വൈദ്യർ എന്തൊക്കെയോ സൗകര്യങ്ങൾ അവനു വേണ്ടിയിരുക്കി.

ഇരിക്കാൻ കസേര,കുടിക്കാൻ വെള്ളം,അല്ലേൽ ചായ.

ഇത്തരം ഓഫറുകൾ അവൻ സ്നേഹപൂർവം നിരസിച്ചു.

നിലവിലുള്ള രോഗിയെ ചികിൽസിച്ച ശേഷം വൈദ്യർ കല്യാണിയെ പരിശോധിച്ചു തുടങ്ങി.

മരുന്നൊക്കെ സമയത്ത് കഴിച്ചോയെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു.

അവളുടെ കൈ വിരൽ ഒന്നു കൂടി പരിശോധിച്ച ശേഷം അദ്ദേഹം ആ വിരലിനെ സ്വതന്ത്രമാക്കി.

അതിനു ചുറ്റിയിരുന്ന കെട്ടുകളും മറ്റും വൈദ്യർ പയ്യെ അഴിച്ചു മാറ്റി.

വിരലിലുള്ള കെട്ടുപാടുകൾ അഴിഞ്ഞു വീണതും ആശ്വാസത്തോടെ കല്യാണി നെടുവീർപ്പെട്ടു.

അവൾ തിരിച്ചും മറിച്ചും തന്റെ വിരലുകൾ സസൂക്ഷ്മം നോക്കി.

പയ്യെ അവ അനക്കി നോക്കി.

ദേവൻ പതിയെ മുന്നോട്ട് വന്ന് അവളുടെ വിരലുകളിൽ പതിയെ തലോടി.

"വേദനയുണ്ടോ ഇപ്പൊ?"

അവന്റെ ചോദ്യം കേട്ടതും കല്യാണി ചെറു പുഞ്ചിരിയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി.

ഒരു കുഞ്ഞിനെ പോലെ തന്നെ പരിചരിക്കുന്ന ദേവന്റെ സ്നേഹം അവൾ ആ തലോടലിലൂടെ തിരിച്ചറിഞ്ഞു.

തെല്ലൊരു നിമിഷം അവന്റെ സ്നേഹത്തിനായി കല്യാണി കാംക്ഷിച്ചു.

തന്റെയുള്ളിൽ പൊട്ടി മുളയ്ക്കുന്ന പ്രേമം എന്ന വികാരത്തെ അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അതിനെ സമർത്ഥമായി മറച്ചു പിടിച്ചുകൊണ്ട് അവനു നേരെ മിഴിക്കോണുകളെറിഞ്ഞു.

💬 Comments

View all comments