0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

ദേവൻ അവളെ പാളി നോക്കിയതും കല്യാണി പെട്ടെന്ന് നോട്ടം മാറ്റി.

അവർ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു.

തമ്മിൽ കൂട്ടിമുട്ടിയ നിമിഷങ്ങളിൽ അവരുടെ മിഴികൾ പരസ്പരം തെന്നി മാറി.

ഇരുവരും തന്റെ പങ്കാളിയുടെ കണ്ണുകളിൽ നോക്കാൻ വെപ്രാളപ്പെടുന്ന പോലെ.

വൈദ്യരുടെ സമയോചിതമായ നിർദേശങ്ങൾ കേട്ട ശേഷം ദേവൻ കല്യാണിയെയും കൊണ്ട് അവിടെ നിന്നുമിറങ്ങി.

തിരിച്ചു പോയത് വളരെ സാവധാനത്തിലായിരുന്നു.

അത്രയും പതുക്കെ ആയിരുന്നു ദേവൻ ബുള്ളറ്റ് ഓടിച്ചിരുന്നത്.

കല്യാണിയുടെ കൂടെയുള്ള അനുനിമിഷങ്ങൾ ആവോളം ആസ്വദിക്കുക അതായിരുന്നു അവന്റെ ഉദ്ദേശം.

"കല്യാണി"

"എന്താ ദേവേട്ടാ?"

"എന്താ എന്നെ വിളിച്ചേ? ഒന്നുകൂടി ഞാൻ കേൾക്കട്ടെ "

ദേവൻ അത്ഭുതപരതന്ത്രനായി.

കേട്ടത് വിശ്വസിക്കാനാവത്തെ അവൻ ഒന്നൂടി തന്റെ കാതുകളിൽ കൂർപ്പിച്ചു.

"എന്താ ദേവേട്ടാ"

കല്യാണിയുടെ മധുരമായ ശബ്ദം അവന്റെ കർണങ്ങളെ വല്ലാതെ ആനന്ദിപ്പിച്ചു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന സുഖം പോലെ.

ഈയൊരു വിളി കേൾക്കാൻ ഒരുപാടായി അവൻ കാത്തിരിക്കുന്നു.

അതു കേട്ടപ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു അവന്.

എന്റെ പെണ്ണിന്റെ ഈയൊരു വിളിക്കല്ലേ താൻ ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്നത്.

അവസാനം അതു കേട്ടപ്പോൾ ആ മധുര ശബ്ദം നുകർന്നപ്പോൾ മനസ് നിറഞ്ഞു.

ഇനി പതിയെ അവളെ തന്റെ പ്രണയം പറഞ്ഞു മനസിലാക്കിപ്പിക്കണം.

അതു തന്റെ ദൗത്യമാണ്.

വളരെ ദുർഘടം പിടിച്ച ദൗത്യം.

തന്റെ സ്നേഹത്തിന്റെ ആഴം അവൾ തിരിച്ചറിയണം.

നല്ലൊരു അവസരത്തിനായി താൻ കാത്തിരിക്കുന്നു

ദേവന്റെ മനസിലൂടെ പലവിധ ചിന്തകൾ കടന്നു പോയി.

അങ്ങനെ ചിന്തിച്ചു ചിന്തിച്ചു അവസാനം അതേ പാടവരമ്പത്ത് അവർ എത്തിച്ചേർന്നു.

💬 Comments

View all comments