0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

ഇത്തവണ ബുള്ളറ്റിൽ നിന്നിറങ്ങുമ്പോൾ കല്യാണിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല.

ബുള്ളറ്റ് അവിടെ തണൽ നോക്കി ഒതുക്കി വച്ചുകൊണ്ട് ദേവൻ അവൾക്കൊപ്പം വരമ്പിലൂടെ നടന്നു.

വേഗം വീട്ടില് എത്തി ചേരാനുള്ള വ്യഗ്രതയായിരുന്നു കല്യാണിക്ക്.

അതുകൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ ധൃതിയിൽ അവൾ നടന്നുകൊണ്ടിരുന്നു.

അങ്ങനെ നടക്കവേ ദേവൻ അവളെ നീട്ടിയൊന്ന് വിളിച്ചു.

ആ വിളി കേട്ട മാത്രയിൽ അവൾ നടത്തം തുടരവേ വെട്ടി തിരിഞ്ഞു നോക്കി.

അങ്ങനെ തിരിയവേ അവൾ ചവിട്ടിയിരുന്ന വരമ്പിന്റെ അരികിലെ മണ്ണിടിഞ്ഞു.

കാൽക്കീഴിൽ മണ്ണ് നഷ്ടപ്പെട്ടതും അവൾ ബാലൻസ് നഷ്ട്ടപ്പെട്ട് വീഴുവാൻ തുടങ്ങി.

അപ്പോഴേക്കും ദേവൻ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് താങ്ങിയിരുന്നു.

അവളെ സുരക്ഷിതമായി പിടിച്ചുവെന്ന് ഉറപ്പിച്ച ശേഷം അവൻ കല്യാണിയെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

അവന്റെ ദൃഢമായ മാറിൽ അവൾ പറ്റി ചേർന്നു കിടന്നു.

അരക്കെട്ടിലെ അവന്റെ പിടുത്തം അവളെ തരളിതയാക്കി.

അധരങ്ങൾ വിറ കൊണ്ടു.

എങ്കിലും അവനിൽ നിന്നും കുതറി മാറാൻ വൃഥാ ശ്രമിച്ചു.

പക്ഷെ ദേവൻ അപ്പോഴേക്കും പിടുത്തം മുറുക്കിക്കൊണ്ട് അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു.

അതു കിട്ടിയതും കല്യാണി ഷോക്കടിച്ച പോലെ ഞെട്ടി.

തന്റെ ശരീരത്തിലൂടെ വിദ്യൂത് പ്രവാഹം നടന്ന പോലെ അവൾക്ക് തോന്നി.

മേനിയിലെ രോമരാജികൾ ഓരോന്നായി എണീറ്റു നൃത്തം ചെയുന്ന പോലെ.

ദേവനെ നേരിടാൻ അവൾ നന്നേ ബുദ്ധിമുട്ടി.

നാണം കൊണ്ട് അവളുടെ കവിളുകൾ അരുണാഭമായി.

ഇതു തന്നെ യഥാർത്ഥ നേരം എന്ന് മനസിലാക്കിയ ദേവൻ അവളുടെ പൂച്ചക്കണ്ണുകളിൽ നോക്കിക്കൊണ്ട് മൊഴിഞ്ഞു.

"കല്യാണി എനിക്ക് ഒത്തിരി ഇഷ്ട്ടാണ് നിന്നെ………...ഞാൻ നിന്നെ പ്രേമിക്കുന്നു"

ആർദ്രമായി

💬 Comments

View all comments