0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

അവളുടെ കാതിൽ ആ സ്വരങ്ങൾ പതിഞ്ഞതും അവളിൽ ഒരു കൊള്ളിയാൻ മിന്നി.

അപ്പോഴവളെ കീഴ്പ്പെടുത്തിയ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് കല്യാണിക്ക് പോലും നിശ്ചയമില്ലായിരുന്നു.

ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ പെട്ടെന്നു കേട്ടതിന്റെ നടുക്കത്തിലായിരുന്നു അവൾ.

ആവിശ്വസനീയമാം വണ്ണം അവളുടെ പൂച്ചക്കണ്ണുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്തു.

ബാർബീ ഡോൾ പോലെ കിന്നാരം പൊത്തി കളിക്കുന്ന അവളുടെ കണ്ണുകളിൽ ചുംബിക്കുവാൻ ദേവന്റെ മനസ് വെമ്പി.

പതിയെ സംയമനം വീണ്ടെടുത്ത അവൾ ദേവനെ തള്ളി മാറ്റിക്കൊണ്ട് തന്റെ കുടിലിലേക്ക് ഓടി.

തിരിഞ്ഞു നോക്കാതെയുള്ള അവളുടെ പോക്ക് അവനെ തെല്ലൊന്നു വിഷമിപ്പിച്ചു.

എങ്കിലും പെട്ടെന്ന് തന്റെ പ്രണയാഭ്യർത്ഥന കേട്ടതിന്റെ നടുക്കം ആയിരിക്കും അവൾക്കെന്ന് അവനുറപ്പായിരുന്നു.

പതിയെ ചിരിച്ചുകൊണ്ട് അവൻ ബുള്ളറ്റിനു സമീപത്തേക്ക് നടന്നു വന്നു.

അതിനു ശേഷം ബുള്ളറ്റ് ഒന്നു കറക്കിയെടുത്ത് അവൻ മന ലക്ഷ്യമാക്കി ഓടിച്ചു.

ഒരു സ്വപ്ന സഞ്ചാരിയെ പോലെ.

അപ്പോഴും മനസ് ഒന്നു മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു.
.
.
"കല്യാണി… കല്യാണി… കല്യാണി…"
.
.
.
.

വായിച്ചു കഴിഞ്ഞതും അനന്തു ഡയറി പതുക്കെ അടച്ചു വച്ചു.

അതിനു ശേഷം അഞ്ജലിയെ തിരിഞ്ഞു നോക്കി.

അവൾ മിഴികളടച്ചു പിടിച്ചു കഥ കേൾക്കുകയായിരുന്നു.

അനന്തുവിൽ നിന്നും അനക്കങ്ങളൊന്നും കേൾക്കാതായത്തോടെ അവൾ വിമ്മിഷ്ടത്തോടെ കണ്ണുകൾ വലിച്ചു തുറന്നു.

കഥ കേൾക്കുന്നതിന് ഭംഗം വന്ന നിരാശയോടെ
കണ്ണുകൾ തുറന്നു നോക്കിയതും അഞ്ജലി കാണുന്നത് തന്നെ നോക്കി പുഞ്ചിരി തൂകുന്ന അനന്തുവിനെയാണ്.

"എന്തുപറ്റി നന്ദുവേട്ടാ?എന്തിനാ നിർത്തി കളഞ്ഞേ?"

അവൾ ഉദ്വേഗത്തോടെ ചോദിച്ചു.

"പതിവ് പോലെ തന്നെ പെണ്ണെ………..ശ്വാസം മുട്ടൽ തുടങ്ങി………….ആകെയൊരു വീർപ്പുമുട്ടൽ

💬 Comments

View all comments