Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
പോലെ"
"അപ്പൊ തല്ക്കാലത്തേക്ക് ഇവിടെ വരെ നന്ദുവേട്ടൻ വായിച്ചാൽ മതിയെന്ന് ഏതോ ഒരു അജ്ഞാത ശക്തി തീരുമാനിച്ചിരിക്കണം"
"അതാരാ?"
അനന്തു ഒന്നും മനസിലാകാതെ അവളെ തുറിച്ചു നോക്കി.
"ദേവൻ അമ്മാവൻ തന്നെ അല്ലാതാരാ?"
അഞ്ജലിയുടെ മറുപടി കേട്ടതും അനന്തു ഒന്നു നെടുവീർപ്പെട്ടു.
"ശോ നല്ല രസത്തിൽ കേട്ടു വരികയായിരുന്നു…………..ഇനി എന്തു സംഭവിച്ചുവെന്നറിയാതെ ഒരു സമാധാനമില്ല"
അഞ്ജലി പറഞ്ഞത് കേട്ടതും അനന്തുവിനും അത് ശരിയാണെന്ന് തോന്നി.
വല്ലാതെ ഇഴുകി ചേർന്നു പോയി അവരുടെ പ്രണയകഥയിൽ എന്തിനെന്നറിയാതെ.
ഡയറി നെഞ്ചോട് ചേർത്ത് വച്ചു അവൻ കണ്ണുകളടച്ചു കിടന്നു.
മനസ് ആകെ അസ്വസ്ഥമായ പോലെ.
എന്തിനായിരിക്കും കല്യാണി ദേവൻ അമ്മാവനിൽ നിന്നും ഓടിപ്പോയത്?
ചിന്തകൾ മനസിനെ മഥിച്ചുകൊണ്ടിരിക്കുന്നു.
നെഞ്ചിൽ എന്തോ സ്പർശനം തിരിച്ചറിഞ്ഞതും അനന്തു കണ്ണു തുറന്നു നോക്കി.
അഞ്ജലി അവന്റെ നെഞ്ചിൽ വിരലുകൊണ്ട് കിള്ളിക്കൊണ്ടിരിക്കുവാണ്.
മിഴികളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുസൃതിത്തരം കണ്ടപ്പോഴേ അവന് ചിരിപ്പൊട്ടി.
അഞ്‌ജലിക്ക് തന്നോടെന്തോ പറയാനുണ്ടെന്ന്.
"എന്താണ് മാഡം വേണ്ടത് പറയ് "
അനന്തു അവളോടായി പറഞ്ഞു.
"അത് നന്ദുവേട്ടാ എന്നെ കുളപ്പടവിൽ കൊണ്ടു പോകുവോ?"
അഞ്ജലിയുടെ ആവശ്യം അവന് ഒരിക്കലും നിരാകരിക്കാൻ കഴിയുമായിരുന്നില്ല.
അവൻ സമ്മതമെന്ന മട്ടിൽ തലയാട്ടിയതും അഞ്ജലിയുടെ നനുത്ത അധരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.
പെണ്ണിന്റെ സ്നേഹ ചുംബനം കിട്ടിയതിന്റെ ഹാങ്ങോവറിൽ അനന്തു അഞ്ജലിയെയും കൊണ്ട് കുളക്കരയിലേക്ക് പോയി.
കഴിഞ്ഞ ദിവസം വെള്ളം തേകിയതിനാൽ കുളം കണ്ണാടി പോലെ തിളങ്ങുന്നുണ്ട്.
പടവിൽ അനന്തുവിന്റെ മടിയിൽ ഇരിക്കുകയായിരുന്നു അഞ്ജലി.
ആള് കാര്യമായിട്ട് എന്തോ ചിന്തയിലാണെന്ന് മുഖഭാവം കണ്ടപ്പോഴേ അനന്തുവിന് മനസിലായി.
പക്ഷെ അവളായിട്ട്
💬 Comments
View all comments