Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
മൂന്നാം ഭാഗത്തിലേക്ക് കടക്കും.
അഥർവ്വന്റെ കഥയിലേക്ക്.
അഥർവ്വന് ഈ കഥയിൽ റോൾ എന്താണെന്ന് ഭൂമി പൂജ കഴിഞ്ഞു നിങ്ങൾക്ക് മനസിലാവും.
ഇതൊരു വലിയ കഥയാണ്.
ആരെയും ബോറടിപ്പിക്കാതെ എല്ലാവർക്കും വായനാസുഖം നൽകിക്കൊണ്ട് എന്റെ കഥ മുന്നോട്ട് പോകട്ടെ.
എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
തേവക്കാട്ട് മനയിലേക്കുള്ള യതീന്ദ്രന്റെ വരവ് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ആനന്ദത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
മനയിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് ഇപ്പോഴും.
അദ്ദേഹത്തിന്റെ വരവ് വളരെ നിഗൂഢമാണ്.
ആ വരവിനു പിന്നിൽ എന്തൊക്കെയോ അർത്ഥതലങ്ങൾ ഉണ്ട്.
വഴിയേ അതൊക്കെ മറ നീക്കി പുറത്തു വരട്ടെ.
ഈ സമയത്ത് ഒരു സന്യാസി ശ്രേഷ്ഠന്റെ ആഗമനം എങ്ങനെ ഗുണം ചെയ്യുമെന്ന് കണ്ടു തന്നെ അറിയാം.
ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ ദേശം ഗ്രാമത്തിലും കുന്താളപുരത്തും തുടങ്ങി.
ഇരു ഗ്രാമങ്ങളിലും കൊയ്ത്തൊക്കെ തകൃതിയായി നടക്കുന്നു.
ഭൂമി പൂജ വെറുമൊരു ഉത്സവം മാത്രമല്ല മറിച്ച് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചു അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വികാരമാണ്.
ലോകത്ത് നടന്നിട്ടുള്ള മിക്ക യുദ്ധങ്ങളും ഒന്നുകിൽ മണ്ണിനു വേണ്ടിയോ പെണ്ണിന് വേണ്ടിയോ സമ്പത്തിനു വേണ്ടിയോ ആണ്.
ഇവിടെയും അതിനു മാറ്റമില്ല.
ദേവി കാളി അനുഗ്രഹിച്ചു നൽകിയ പള്ളിവാളും ചിലമ്പും സ്വന്തമാക്കാനുള്ള ഇരു കുടുംബങ്ങളുടെ നെട്ടോട്ടം.
അവരെ പിന്തുണക്കുന്ന രണ്ടു ചേരികളും.
മാസാവസാനം സംക്രമത്തിന് തന്നെ ഭൂമി പൂജ നടത്തപ്പെടും.
മുപ്പത് ഭൗമ ദിനങ്ങൾ തികയുന്ന നാൾ തന്നെയാണ് ദുർ മന്ത്രവാദിനിയായ അമാലികയുടെ വരവ്.
ശത്രു സംഹാരം തന്നെയാണ് ആ ത്രിപുര സുന്ദരിയുടെ ലക്ഷ്യം അല്ലെങ്കിൽ നിയോഗം.
ഈ ചുരുങ്ങിയ കാലത്തിനിടയിൽ അനന്തു ദേവനിലേക്കുള്ള പരകായ പ്രവേശനം നടത്തിയില്ലെങ്കിൽ
💬 Comments
View all comments