Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
മരണം സുനിശ്ചിതമാണ്.
അതിനു അനന്തുവിന് കഴിയട്ടെ എന്ന് തന്നെ പ്രത്യാശിക്കാം.
അല്ലെങ്കിൽ അവിടെ വച്ചു വശീകരണ മന്ത്രം എന്ന കഥയ്ക്ക് അന്ത്യം സംഭവിക്കും തീർച്ച.
അപ്പൊ കഥയിലേക്ക് കടക്കാം.
.
.
.
.
രാവിലെ തന്നെ ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് അനന്തു കണ്ണു തുറന്നു നോക്കിയത്.
തലേന്ന് രാത്രി വൈകി ഉറങ്ങിയതിന്റെ മന്ദത അപ്പോഴും അവന്റെ കൺപോളകളെ തളർത്തുന്നുണ്ടായിരുന്നു.
കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് അവൻ ഒരു കോട്ടുവാ ഇട്ടു.
അതിനുശേഷം കണ്ണുകൾ വലിച്ചു തുറന്നു.
തൊട്ടു മുൻപിൽ കുനിഞ്ഞു നിൽക്കുന്ന അനിയത്തി ശിവയായിരുന്നു രാവിലത്തെ കണി.
കുളിച്ചു സുന്ദരിയായി ഒരു ഓറഞ്ച് കളർ പട്ടു പാവാടയൊക്കെ ഉടുത്ത് നനവുള്ള കാര്കൂന്തൽ മാറിന് കുറുകെ മേടഞ്ഞിട്ടുകൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
ഒരു കൊച്ചു ദേവി തന്നെ.
മുത്തശ്ശിയുടെ സൗന്ദര്യം അതുപോലെ തന്നെ അവൾക്ക് കനിഞ്ഞു കിട്ടിയിട്ടുണ്ട്.
ആഹാ സുന്ദരിയായിട്ടുണ്ടല്ലോ കാണാൻ ദേവിയെ പോലുണ്ട്.
അനന്തുവിന്റെ പുകഴ്ത്തൽ കേട്ട് ശിവയ്ക്ക് നാണം തോന്നി.
അവൾ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവനു സമീപം ബെഡിൽ ഇരുന്നു.
രാവിലെ തന്നെ സ്വന്തം ചേട്ടന്റെ വായിൽ നിന്നും പുകഴ്ത്തൽ കിട്ടിയതിന്റെ ആനന്തലബ്ധിയിൽ ആയിരുന്നു അവൾ.
"എന്നൊക്കെ പറയണെങ്കിലെ കാണുന്നവൻ കണ്ണു പൊട്ടനായിരിക്കണം................ഇതൊരുമാതിരി വെള്ളരി കണ്ടതിലെ കണ്ണെറ് കോലം പോലെ "
അനന്തുവിന്റെ കളിയാക്കൽ ഉച്ചത്തിലായിരുന്നു.
അതുകേട്ടതും എവിടുന്നൊക്കെയാ ദേഷ്യം വിറഞ്ഞു കയറിയതെന്ന് ശിവയ്ക്ക് പോലും അറിഞ്ഞൂടായിരുന്നു.
അനന്തുവിന്റെ താടിക്ക് തട്ടിയിട്ട് അവൾ ചാടിയെണീറ്റു ഡോറിന് സമീപത്തേക്ക് ഓടി.
എന്നിട്ട് അവിടെ ബ്രേക്ക് പിടിച്ച പോലെ നിന്ന ശേഷം പുറം തിരിഞ്ഞു
💬 Comments
View all comments