Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
അനന്തുവിനെ നോക്കി.
കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പറഞ്ഞു.
"പോടാ പട്ടി"
അതുകേട്ടു അവൻ ചാടിയെണീക്കുമ്പോഴേക്കും അവൾ സ്ഥലം കാലിയാക്കിയിരുന്നു.
ചെറു ചിരിയോടെ അവൻ എണീറ്റ് ഫ്രഷ് ആയി.
അതിനു ശേഷം നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.
പക്ഷെ അവിടെ വേലക്കാരികളായ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്.
അപ്പോഴാണ് മനയിലെ സ്ത്രീ പുരുഷ ജനങ്ങളും കുട്ടി പട്ടാളങ്ങളും അമ്പലത്തിലേക്ക് എന്തോ വിശേഷ പൂജയ്ക്ക് കുറച്ചു മുന്നേ പോയെന്ന് അവൻ മനസിലാക്കിയത്.
വേലക്കാരികളായ ചേച്ചിമാരോട് പരിചയം സ്ഥാപിച്ച ശേഷം അവൻ ഭക്ഷണം കഴിച്ചു.
അതിനു ശേഷം മനയുടെ പുറത്തുകൂടി ഉലാത്തിക്കൊണ്ടിരുന്നു.
അവിടുത്തെ ഗജവീരൻ ഇന്നും കൂപ്പില് തടി പിടിക്കാനായി പോയെന്ന് അറിഞ്ഞപ്പോ അവനു നഷ്ടബോധം തോന്നി.
അവിടെ ആരുമില്ലാത്തതിനാൽ അനന്തുവിന് വല്ലാതെ ബോറടിച്ചു.
അപ്പോഴാണ് ഇന്ന് അരുണിമയുമായി ചെക്കപ്പിന് പോകേണ്ട ദിവസമാണെന്ന് ഓർത്തത്.
അന്ന് പോയി കണ്ടതിനു ശേഷം പിന്നീട് താനങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
അവളെ ഒന്നു കാണണമെന്നുണ്ട്.
പക്ഷെ ആ പൂതനയുടെ ചൂടൻ സ്വഭാവം മാത്രം സഹിക്കാൻ പറ്റുന്നില്ല.
എന്തൊരു ദേഷ്യമാണോ ആവോ?
ഇങ്ങനെയുമുണ്ടോ ഒരു പെണ്ണ്?
പക്ഷെ ആ പൂച്ചകണ്ണിയെ തനിക്ക് ഇഷ്ട്ടാണ്.
ഒത്തിരി ഒത്തിരി ഇഷ്ട്ടാണ്.
കാട്ടു പോത്തിനെ പോലെ കുത്താൻ വരുന്ന അവളോട് എങ്ങനെ തന്റെ പ്രണയം അറിയിക്കും.
മിക്കവാറും അവളെന്റെ കൂമ്പ് ഇടിച്ചു വാട്ടും.
അതോർത്തപ്പോ തന്നെ അനന്തുവിന് മുട്ടിടിക്കാൻ തുടങ്ങി.
അല്പ നേരത്തെ ചിന്തക്ക് ശേഷം അവൻ സ്വന്തം മുറിയിലേക്ക് പോയി.
നിലവറയിൽ നിന്നും കിട്ടിയ പെട്ടിയിലെ കത്തും പിന്നെ ദേവന്റെ ഡയറിയുമെടുത്ത് അവൻ അഞ്ജലിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി.
അവൻ പ്രതീക്ഷിച്ച
💬 Comments
View all comments