Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
പോലെ തന്നെ മുറിയിൽ അഞ്ജലി തന്റെ ചിത്രങ്ങൾക്ക് നിറങ്ങൾക്കൊണ്ട് ജീവൻ പകരുകയായിരുന്നു.
അപ്പോഴാണ് അനന്തു കേറി വരുന്നത് അവൾ കണ്ടത്.
"നന്ദുവേട്ടാ വാട്ട് എ സർപ്രൈസ്?"
അഞ്ജലിയുടെ കണ്ണുകൾ തിളങ്ങി.
"ഞാൻ കേറി വരുന്നതിന് എന്തിനാ ഇത്രയും സസ്പെൻസ്?"
"അതുപിന്നെ ഓരോ തവണയും നന്ദുവേട്ടനോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ എന്നെ സംബന്ധിച്ചു ഒരുപാട് വിലപ്പെട്ടതാണ് "
അഞ്‌ജലി ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
"എങ്കിൽ പിന്നെ നിന്നെയിന്ന് വെറുപ്പിച്ചിട്ട് തന്നെ കാര്യം"
അനന്തു അവിടുള്ള ബെഡിലേക്ക് മലർന്നു കിടന്നു.
അവൾ തന്റെ വീൽ ചെയർ അവനു നേരെ തിരിച്ചു വച്ചു.
"എന്താ നന്ദുവേട്ടാ ഇന്ന് പ്ലാൻ?"
അഞ്ജലിയുടെ ചോദ്യം കേട്ടതും അനന്തു ഒന്നു നെടുവീർപ്പെട്ടു.
"അരുണിമയെ കാണാൻ പോകണം…………..അവളുടെ ചെക്കപ്പിന്"
"ഓഹ് ഞാനതു മറന്നു………..പറഞ്ഞ പോലെ നന്ദുവേട്ടൻ ആ ചേച്ചീനെ ബുള്ളെറ്റ് വച്ചു ഇടിച്ചു തെറിപ്പിച്ചില്ലേ?"
വായ് പൊത്തിക്കൊണ്ട് അവൾ ചിരി തുടങ്ങി.
"ദേ പെണ്ണെ എന്നെക്കൊണ്ട് പറയിപ്പിക്കല്ല്………….അവൾ തന്നെയാ റോങ്ങ് സൈഡിൽ കൂടെ വന്നത്……….എന്നിട്ട് എന്റെ മെക്കിട്ടാ കേറുന്നേ?"
"അതുപിന്നെ നന്ദുവെട്ടനല്ലേ അതിന്റെ ഉത്തരവാദിത്വം……….. അതുകൊണ്ടാവും………...പറയായിരുന്നില്ലേ നന്ദുവേട്ടന് തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാണെന്ന്"
അഞ്ജലിയുടെ പറച്ചിൽ കേട്ട് അനന്തുവിന് ചിരി വന്നു.
"ഉവ്വാ എങ്കിൽ കാണാമായിരുന്നു എന്റെ മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്നത്………….അപ്പൊ അവളുടെ ശൂരത്വവും കലിപ്പുമൊക്കെ എനിക്ക് കാണാൻ പറ്റുവോ?"
"ഓഹോ എന്തൊരു ത്യാഗം………...ഇവിടുത്തെ കൊച്ചു മോനാണെന്ന് പറഞ്ഞാൽ ചേച്ചി നന്ദുവേട്ടന്റെ പുറകെ നടന്നേനെ"
"ഹ്മ്മ് ഇപ്പൊ നടന്നത് തന്നെ………...അങ്ങനാണേൽ അവൾക്ക് എന്നോട് ബഹുമാനം എന്ന ഒരൊറ്റ വികാരമേ ഉണ്ടാകൂ………….മറ്റൊന്നും തോന്നില്ല………….അതുകൊണ്ടാ ഞാനത് മറച്ചു വച്ചത്"
💬 Comments
View all comments