Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
അവൾ പോകാൻ തുണിഞ്ഞതും വീണ്ടും അത് ശ്രവിക്കുവാനിടയായി.
അവിടെ തറഞ്ഞു നിന്ന ദക്ഷിണ ആ വാതിലിനു സമീപത്തേക്ക് നടന്നടുത്തു.
പൊടുന്നനെ ആ വാതിൽ പാളികൾ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.
അവൾ ഒന്നു ഞെട്ടി.
എങ്കിലും സംയമനത്തോടെ ദൈവത്തെ വിളിച്ചുകൊണ്ടു നെഞ്ചിൽ കൈവച്ചു അവൾ അതിന്നുള്ളിലേക്ക് കയറി.
അതിലൂടെ മുന്നോട്ട് ഒരു ഇടനാഴിലൂടേ നടന്ന് അവൾ മറ്റൊരു വാതിലിന്റെ മുന്നിലെത്തി.
അത് അടഞ്ഞു കിടക്കുകയായിരുന്നു.
എന്തോ ഒരു ഉൾപ്രേരണ പോലെ അവൾ ആ വാതിലിനു നേരെ കൈ നീട്ടിയതും അവളുടെ വിരൽ സ്പർശനമേൽക്കുന്നതിനു മുന്നേ അതും വലിയ ശബ്ദത്തോടെ തുടക്കപ്പെട്ടു.
ദക്ഷിണ അതിശയത്തോടെ ആ റൂമിനുള്ളിലേക്ക് കയറി.
വല്ലാത്തൊരു പഴമയുടെ ഗന്ധം ആയിരുന്നു അവിടെ.
ആ മുറി ഉപയോഗിക്കാതെ ഒരുപാട് കാലപ്പഴക്കം ആയെന്ന് അവൾക്ക് തോന്നി.
മുറിയാകെ പൊടി പിടിച്ചു കിടക്കുന്നു.
പലതരം വിളക്കുകളുടെ ശ്രെണി അവിടെ പൊടിയിൽ കുളിച്ചു നിക്കുന്നു.
ആകപ്പാടെ പേടിപ്പിക്കുന്ന അന്തരീക്ഷം.
എന്തോ ചത്തതിന്റെ ദുർഗന്ധം കൂടി അവിടെ വ്യാപിച്ചിട്ടുണ്ട്.
പൊടുന്നനെ ആ മുറിയുടെ മൂലയ്ക്ക് ഭിത്തിയിൽ ഒരു ആണിയിൽ അല്പം ചെരിവോടെ തൂങ്ങി പിടിച്ചു കിടക്കുന്ന ചിത്രത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.
ആ ചിത്രത്തിലുള്ള ആളെ ദക്ഷിണയ്ക്ക് മുൻപരിചയമുള്ള പോലെ തോന്നി.
വിറയ്ക്കുന്ന കാലടികളോടെ അവൾ ആ ചിത്രത്തിന് മുന്നിൽ എത്തി.
താൻ ഉടുത്തിരുന്ന ഹാഫ് സാരിയുടെ മുന്താണീ കൊണ്ട് അവൾ ആ ചിത്രത്തിലെ അഴുക്ക് മൊത്തം തുടച്ചു മാറ്റി.
പൂർണമായും വൃത്തിയായതും ഒന്നുകൂടി അവൾ അതിലേക്ക് നോക്കി.
ദക്ഷിണയുടെ കണ്ണുകൾ വിടർന്നു.
ഭയത്തോടെ രണ്ടു ചുവട് അവൾ പിറകിലേക്ക് വച്ചു.
തന്റെ തന്നെ പൂർണകായ ചിത്രം കണ്ട് അവൾ ഞെട്ടിത്തരിച്ചിരുന്നു.
ദക്ഷിണയ്ക്ക് തന്റെ മിഴികളെ താൻ കാണുന്ന കാഴ്ചകളെ അവിശ്വസിക്കാൻ സാധിച്ചില്ല.
തന്റെ ചിത്രം ആരോ പകർത്തി വച്ച പോലെ.
ഒരു വ്യത്യാസം പോലുമില്ല.
തന്റെ അതേ രൂപം,ഭാവം,ചിരി.
എന്തൊരു അത്ഭുതം.
ഇതാരുടെ ചിത്രമാണ്?
ദക്ഷിണ സങ്കോചത്തോടെ ആലോചിച്ചുകൊണ്ടിരുന്നു.
അപ്പോഴും അവൾക്ക് ഒരുത്തരം പിടി കിട്ടിയിരുന്നില്ല.
എങ്കിലും ആലോചനകളിൽ മുഴുകിയിരിക്കെ ഒരു നേർത്ത തെന്നൽ തന്നെ വന്നു പൊതിയുന്നത് അവൾ അറിഞ്ഞു.
അത്
💬 Comments
View all comments