Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
ആത്മനിരൂപണം നടത്തിക്കൊണ്ടിരുന്നു.
അനന്തു തട്ടി വിളിച്ചപ്പോഴാണ് വീട്ടില് എത്തിയ കാര്യം അവൾ അറിയുന്നത്.
സംയമനം വന്നതും അവൾ ബുള്ളറ്റിൽ
നിന്നും ചാടിയിറങ്ങി.
"ഡോ"
അരുണിമ അവനെ നീട്ടി വിളിച്ചു.
അതു കേട്ട അനന്തു അവളെ പാളി നോക്കി.
"തന്റെ ഫോൺ നമ്പർ തായോ"
"എന്തിനാ?"
"താൻ ഇനിയും ഇതുപോലെ മുങ്ങിയാലോ………...
അപ്പൊ എനിക്ക് തന്നെ വിളിച്ചു പേടിപ്പിക്കാനാ "
അരുണിമ കള്ളചിരിയോടെ അവനെ നോക്കി.
"അതിനെന്താ തരാലോ "
അനന്തു ഉത്സാഹത്തോടെ തലയാട്ടി.
അരുണിമ ഫോണിന്റെ ലോക്ക് മാറ്റി അനന്തുവിന് കൈ മാറി.
അവൻ അതു വാങ്ങി സ്വന്തം നമ്പർ അതിൽ ഡയൽ ചെയ്ത ശേഷം ഫോൺ തിരികെ അരുണിമയ്ക്ക് തന്നെ കൈ മാറി.
അനന്തുവിന്റെ നമ്പർ സേവ് ചെയ്ത അവൾ മുന്നിൽ നടന്നു തുടങ്ങി.
പിന്നാലെ അനന്തുവും.
"എങ്ങനുണ്ട് തന്റെ കാര്യസ്ഥപണിയൊക്കെ?"
അരുണിമ അവനോട് കുശലം ചോദിച്ചു.
"നന്നായി പോകുന്നു അരുണിമ………
.സുഖ ജീവിതം"
"ഓഹ് എത്രയുണ്ട് ശമ്പളമൊക്കെ?"
"മാസം ഒരു പതിനഞ്ച് കിട്ടും "
അനന്തു ചിരിയോടെ അതിനുത്തരം നൽകി.
"നല്ലതന്നെ പൈസ അനാവശ്യമായി ഒന്നും ചിക്കവാക്കാതെ നോക്കണം കേട്ടോ……….അച്ഛനെയും അമ്മയേയും ഒക്കെ നന്നായി നോക്കണം "
അതു പറയുമ്പോഴേക്കും അരുണിമയുടെ ശബ്ദം ഇടറിയിരുന്നു.
"നോക്കാം അരുണിമ "
അനന്തു അവൾക്ക് ഉറപ്പ് നൽകി.
"ഹാ ചോദിക്കാൻ വിട്ടു………..ആശുപത്രിയിൽ എങ്ങനാ കാര്യങ്ങളൊക്കെ സ്മൂത്ത് ആയി നടന്നത്………..ഇയാൾ മുന്നേ അവിടെ ടോക്കൺ എടുത്തിരുന്നോ?
അരുണിമ അവനെ സംശയത്തോടെ ഉറ്റു നോക്കി.
"ഇല്ലല്ലോ എല്ലാം ബലരാമൻ അമ്മാവ്……..അല്ല ബലരാമൻ അങ്ങുന്നിന്റെ സഹായമാ……….അരുണിമയുടെ കാര്യം നല്ലോണം നോക്കണമെന്ന് പ്രത്യേകം
💬 Comments
View all comments