0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

നേരം അവളെ കണ്ടു നിന്നാൽ തന്റെ കണ്ട്രോൾ പോകുമെന്ന് അവനുറപ്പായിരുന്നു.

അതോണ്ട് അനന്തു ഒന്നും മിണ്ടാതെ നടന്നു തുടങ്ങി.

അരുണിമ അതു കണ്ടതും അവനെ മറി കടന്നു വേഗത്തിൽ നടന്നു തുടങ്ങി.

പൊടുന്നനെ കാലൊന്നു വഴുതിയതും അരുണിമ പിന്നിലേക്ക് വീഴാനായി ആഞ്ഞു.

അതു മുൻകൂട്ടി കണ്ടതും അനന്തു അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് താങ്ങി പിടിച്ചു.

അവന്റെ കരവാലയത്തിനുള്ളിൽ അവൾ സുരക്ഷിതയായി മാറി.

വല്ലാത്തൊരു സുരക്ഷിതത്വ ബോധം അവൾക്ക് അനന്തുവിൽ നിന്നും അനുഭവപ്പെട്ടു തുടങ്ങി.

എന്തിനേറെ പറയണം അനന്തുവിന്റെ നെഞ്ചിടിപ്പ് വരെ അവൾക്ക് ശ്രവിക്കാൻ പറ്റി.

അരുണിമയെ അവൻ മുറുകെ പിടിച്ചിരുന്നു.

അവന്റെ കൈകൾക്ക് പോലും വല്ലാത്ത ശക്തിയാണെന്ന് അവൾക്ക് തോന്നിയിരുന്നു.

അപ്പോഴും അനന്തുവിന്റെ കണ്ണുകൾ അവളെ ഉഴിയുകയായിരുന്നു.

പെട്ടെന്ന് വീഴാൻ പോയപ്പോഴുണ്ടായ ഭയം അവളെ നന്നേ കീഴ്പ്പെടുത്തിയിരുന്നു.

അതിനാൽ തന്നെ അവൾ കിതക്കുന്നുണ്ട്.

ഇടയ്ക്കിടെ കൂമ്പിയടഞ്ഞു പോകുന്ന അവളുടെ മിഴികളിൽ നേർത്തൊരു ചുംബനമർപ്പിക്കാൻ അവന് കൊതി തോന്നി.

അനന്തു എന്തോ പറയുവാനായി വായ തുറന്നു.

പക്ഷെ അവന്റെ വായിൽ നിന്നും വീണത് ഇതായിരുന്നു.

"കല്യാണി ഐ ലവ് യൂ……..ഞാൻ നിന്നെ പ്രണയിക്കുന്നു"

അനന്തു പറഞ്ഞത് കേട്ട് നിമിഷ നേരത്തേക്ക് അവളുടെ പൂച്ചക്കണ്ണുകൾ വെട്ടി തിളങ്ങി.

അത്രയും മാത്രേ അതിനു ആയുസ് ഉണ്ടായിരുന്നുള്ളു.

പൊടുന്നനെ അവളുടെ മുഖത്തേക്ക് വന്യമായ കോപം ഇരച്ചു കയറി.

കണ്ണുകൾ രക്തമയമായി.

അനന്തുവിൽ നിന്നും കുതറി മാറിയ അവൾ  അവന്റെ കവിളിനു നേരെ കൈ വീശി.

"പ്ഠക്"

പടക്കം പൊട്ടുന്ന പോലെ അരുണിമയിൽ നിന്നും കവിളിൽ ഒരു തല്ല് ഓർക്കപ്പുറത്തു വാങ്ങിയ ഞെട്ടലിൽ ആയിരുന്നു

💬 Comments

View all comments