0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

അനന്തു.

അവളുടെ കൈക്കരുത്ത് അപ്പോഴാണ് അവനറിയുന്നത്.

തലക്ക് ചുറ്റും പലവിധ നക്ഷത്രങ്ങൾ വലം വയ്ക്കുന്ന പോലെ അവന് തോന്നി.

അത്യധികം കോപത്തോടെ അവനെ തള്ളി മാറ്റിക്കൊണ്ട് അരുണിമ സ്വന്തം വീട്ടിലേക്ക് ഓടികയറി പോയി.

അനന്തു ഒന്നും മനസിലാവാതെ കവിളും തിരുമ്മിക്കൊണ്ട് നിന്നു.

ഇപ്പൊ എന്തൊക്കെയാ നടന്നതെന്ന് അവനൊന്നും മനസിലായില്ല.

നടന്ന സംഭവങ്ങൾ അവൻ ഒരിക്കൽ കൂടി റീവൈൻഡ് ചെയ്തു.

അപ്പോഴാണ് അരുണിമയെ പ്രൊപ്പോസ് ചെയ്തത് ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞത്.

"ഹോ ഇതെന്തൊരു മറിമായം.

വിശ്വസിക്കാനാവുന്നില്ല.

അരുണിമയോട് വേറെന്തോ പറയാൻ വന്ന എന്റെ വായിൽ നിന്നും വീണത് ഐ ലവ് യൂ.

ഛെ ഏതു നേരത്താണോ ആ പരട്ട ഡയറി വായിക്കാൻ തനിക്ക് തോന്നിയത്.

അരുണിമ എന്തു വിചാരിക്കുമാവോ?

ആ പന്ന ഡയറി വായിച്ചില്ലായിരുന്നേൽ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ലായിരുന്നു.

ദേവൻ കല്യാണിയെ പ്രൊപ്പോസ് ചെയ്ത പോലെ ഞാനും ചെയ്തതാണെന്നു തോന്നുന്നു.

അതല്ലേ താൻ അവളെ കല്യാണി എന്ന് അഭിസംബോധന ചെയ്തത്.

ഇപ്പോഴും താൻ ആ ഡയറിയെ ചുറ്റിപറ്റിയാണുള്ളത്.

എന്തൊരു മ്ലേച്ഛം.

അനന്തുവിന് സ്വയം പുച്ഛം തോന്നി.

തന്റെ ഇമേജ് മൊത്തം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതിന്റെ മനോവ്യഥയിൽ ആയിരുന്നു അവൻ.

കൂടുതലൊന്നും പറയാതെ അനന്തു തിരിച്ചു നടന്നു.

അപ്പോഴും കവിളിൽ അവൾ ബാക്കി വച്ചു പോയതിന്റെ ശേഷിപ്പായി വേദനയും മരവിപ്പുമാണ് ഉണ്ടായിരുന്നത്.

പെണ്ണിന്റെ കൈക്കരുതിന്റെ ചൂട് ആദ്യമായി ഇന്നാണ് അവനറിയുന്നത്.

അവൾ തന്നെ അടിച്ചതിന്റെ വേദനയല്ല മറിച്ചു അവൾക്കു മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ നിരാശയായിരുന്നു അനന്തുവിന്.

മനസ് തുറന്നു എന്നെങ്കിലുമൊരിക്കൽ അവളോടായി താൻ പറയാൻ വച്ചിരുന്ന കാര്യം അറിയാതെ മന്ത്രിച്ചു

💬 Comments

View all comments