0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K

പോയി.

എന്തൊരു നീചനാണ് താൻ.

അവളെ നഷ്ടപ്പെടുത്തിയപ്പോ സമാധാനമായോ?

തനിക്ക് ആരോട് എന്താ എങ്ങനാ എന്നൊന്നും പെരുമാറാൻ അറിയില്ലേ?

അവളെ വേദനിപ്പിച്ചതെന്തിനാ?

അത്‌ തനിക്ക് താങ്ങാനാവില്ലെന്ന് അറിഞ്ഞൂടെ?

അവൾക്ക് മുന്നിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?

സ്വന്തം മനസാക്ഷിയെ അവൻ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

മനയിലേക്കുള്ള യാത്രയിലുടനീളം അവൻ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.

എന്തൊക്കെയോ വിഷമങ്ങൾ അവനെ കീഴ്പ്പെടുത്തി.

മനസ് ആകെ കലുഷിതമായിരുന്നു.

ഡ്രൈവിംഗ് പോലും പലപ്പോഴും തെറ്റിപ്പോയി.

അവസാനം എങ്ങനൊക്കെയോ മനയിലേക്ക് അവൻ തിരികെയെത്തി.

മുറ്റത്ത് ഗോദയുടെ പണി തകൃതിയായി നടക്കുന്നുണ്ട്.

ബലരാമൻ അമ്മാവനിൽ നിന്നും യതീന്ദ്രൻ വല്യച്ഛൻ അതിന്റെ ചുമതല വാങ്ങിയെന്ന് തോന്നുന്നു.

പൊരി വെയിലത്ത് പണിക്കരുടെ കൂടെ നിന്ന് അദ്ദേഹം പണികളൊക്കെ കാര്യമായി നിരീക്ഷിക്കുന്നു,

വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

അനന്തുവിനെ കണ്ടതും യതീന്ദ്രൻ പുഞ്ചിരിച്ചു.

അതിനു മറുപടിയായി അനന്തുവും ഒരു പുഞ്ചിരി സമ്മാനിച്ചു.

ശേഷം മനയിലേക്ക് അവൻ കയറിപ്പോയി.

ശിവയോടൊപ്പം ഭക്ഷണം കഴിച്ച ശേഷം അനന്തു നേരെ മാലതിയുടെ അടുത്തേക്ക് പോയി.

ഏറെ നേരം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു

മനസിലെ ആസ്വസ്ഥകൾ അകറ്റി ഒന്നു പാകപ്പെടുത്തിക്കൊണ്ടിരുന്നു.

അതിനു ശേഷം അവൻ നേരെ സ്വന്തം മുറിയിലേക്കാണ് പോയത്.

അവിടെ ബെഡിൽ കിടക്കുന്ന ദേവൻ അമ്മാവന്റെ ഡയറി കണ്ടതും അനന്തുവിന് എവിടുന്നൊക്കെയാണ് കോപം ഇരമ്പി വന്നതെന്ന് ഒരു നിശ്ചയമില്ലായിരുന്നു.

അത്‌ കയ്യിലെടുത്തു അവൻ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു.

അത്രയ്ക്ക് കോപം അവനെ കീഴ്പ്പെടുത്തിയിരുന്നു.

നല്ല ക്ഷീണമുള്ളതുകൊണ്ട് കിടന്ന കിടപ്പിലെ അവൻ നല്ലൊരു മയക്കത്തിലേക്ക് വഴുതി വീണു.
.
.
.
.
അനന്തു നല്ല ഉറക്കത്തിൽ ആണ്ടിരിക്കുന്ന സമയം.

പൊടുന്നനെ അവന്റെ മുറിയുടെ

💬 Comments

View all comments