Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
അമ്പരചുംബികളായ കെട്ടിടങ്ങൾ മാത്രം.
തീപ്പെട്ടികൂട് അടുപ്പിച്ചു വച്ച പോലെ.
അതിനു ശേഷം ബാഗ് തുറന്ന് അതിൽ നിന്നും ഡയറിയെടുത്തു അവസാനം വായിച്ചു തീർത്ത പേജ് എടുത്തു വച്ചു.
വൃത്തിയായ കൈപ്പടയിൽ തന്റെ അച്ഛൻ അനന്തു എഴുതി വച്ച സ്വഅനുഭവങ്ങൾ.
അതിലൂടെ അവൾ തന്റെ തൂവെള്ള വിരലുകളോടിച്ചു.
മുഖത്തേക്ക് ഉതിർന്നു വീഴുന്ന മുടിയിഴകൾ അവളുടെ വായനക്ക് തടസം സൃഷ്ടിച്ചു.
നല്ല തണുപ്പ് ആണെങ്കിലും ആ ഡയറി ചൂടോടെ വായ്ക്കാൻ അവൾ കൊതിച്ചു.
3 വയസ് വരെ മാത്രേ തനിക്ക് അച്ഛന്റെ സ്നേഹം കിട്ടിട്ടുള്ളു.
അതിനു ശേഷം അച്ഛന്റെ മരണം അമ്മയെ ഒരുപാട് തളർത്തി.
പിന്നെ അമരിക്കയിൽ ഒരു വിസ ശരിയായപ്പോൾ ആ അന്തരീക്ഷത്തിൽ നിന്നുമൊരു മുക്തി വേണമെന്ന് തോന്നിയപ്പോഴാണ് ഇമമ്മ തന്നെയും പൊതിഞ്ഞെടുത്തുകൊണ്ട് വന്നത്.
ഇവിടെ സെറ്റ് ആയതിന് ശേഷം നാട്ടിലേക്ക് പോയിട്ടേയില്ല ഒരിക്കൽ പോലും.
ആരെയും കാണിക്കാതെ ആരെയും അറിയിക്കാതെ ഇമമ്മ ചിറകിനുള്ളിൽ തന്നെ പൊതിഞ്ഞു സംരക്ഷിക്കുന്നു.
ഒരു നെടുവീർപ്പോടെ അവൾ ഓർക്കുകയായിരുന്നു.
അവസാനം വായിച്ചു വച്ച പേജിൽ ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ പതിഞ്ഞു.
രുദ്രൻ തിരുമേനിയിൽ നിന്നും അറിഞ്ഞ അഥർവ്വന്റെ കഥയുടെ പാതി.
അത് ഇനി മുഴവനാക്കണം.
നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും.
കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്.
ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്.
അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ അനന്തച്ഛന്റെയും ഇമമ്മയുടെയും
💬 Comments
View all comments