Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
ചോദിച്ചു ഇളയച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അവൻ കരുതി.
അതിനു ശേഷം അനന്തു കാർ ഓടിക്കുന്നതിൽ ശ്രദ്ധ തിരിച്ചു.
പതിയെ അവന്റെ നീലകണ്ണുകൾ വെട്ടി തിളങ്ങി.
പൊടുന്നനെ അവൻ സംഹാര രൂപത്തിലേക്ക് പരകായം ചെയ്തു.
ഒപ്പം ചുണ്ടുകളിൽ പ്രതികാരത്തിന്റെ ലാഞ്ഛനയുള്ള പുഞ്ചിരി വിരിഞ്ഞു.
തെല്ലു നേരം കൊണ്ട് അവൻ നോർമലായി മാറുകയും ചെയ്തു.
ഞൊടിയിടയിടയിൽ സംഭവിച്ച ഈ മാറ്റങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല
.
.
.
.
പിറ്റേ ദിവസം തേവക്കാട്ട് മന അതിഥികളെ സൽക്കരിക്കുവാനായി ഒരുങ്ങി നിന്നു.
എല്ലാത്തിനും ഓടി നടന്നത് അനന്തുവും യതീയും ആയിരുന്നു.
ശിവജിത്ത് ഒരു മുറുമുറുപ്പോടെ എല്ലായിടത്തും ഓടി നടക്കുന്ന അനന്തുവിനെ കൊല്ലാനുള്ള ദേഷ്യത്തോടെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
സ്ത്രീജനങ്ങളെല്ലാം അടുക്കളയിൽ തകൃതിയായിട്ടുള്ള ജോലിയിലാണ്.
അവർ വരാനായെന്ന് ഉറപ്പായതും അനന്തു ഉള്ളിലേക്ക് പോയിട്ട് അഞ്ജലിയെയും കൊണ്ട് ഹാളിലേക്ക് വന്നു.
അവിടെ മുത്തശ്ശിക്ക് സമീപം അവളെ കൊണ്ടു ചെന്നു ഇരുത്തി.
അവന്റെ ആ പ്രവൃത്തിയെ എല്ലാരും സാകൂതം നോക്കി നിന്നു.
കൂടുതലും അന്തർമുഖി ആയിരുന്ന അഞ്ജലിയുടെ ഈ മാറ്റം അവരെ സംബന്ധിച്ചു സന്തോഷമുള്ള ഒന്നായിരുന്നു.
പക്ഷെ അവൾ തന്റെ അനിയത്തി ശിവയുമായി സൗഹൃദം കൂടാത്തത് അനന്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അവളോട് അത് എപ്പോഴേലും ചോദിക്കാമെന്ന് അവൻ കണക്ക് കൂട്ടി.
മീനാക്ഷി രാവിലെ തന്നെ ഒരു ദാവണിയൊക്കെ ഉടുത്തുകൊണ്ട് അവിടെയൊരു ഫാഷൻ ഷോ നടത്തുന്നുണ്ട്.
അനന്തുവിനെ പരമാവധി ഇമ്പ്രസ് ചെയ്യിപ്പിക്കുക എന്നത് തന്നെയായിരുന്നു അവളുടെ ഗൂഢതന്ത്രം.
എങ്കിലും വരാൻ പോകുന്ന അതിഥികൾക്കായി ശിവജിത്തിനെക്കാളും മീനാക്ഷിയാണ് കാത്തിരുന്നത്.
ഒരു ഖദർ ഷർട്ടും മുണ്ടും അണിഞ്ഞുകൊണ്ട് ശങ്കരൻ പൂമുഖ തിണ്ണയിലൂടെ ചന്നം
💬 Comments
View all comments