0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 895

പറന്നു കൊണ്ടിരുന്നു.

ആ തീ നാമ്പുകളുടെ ലക്ഷ്യം അനന്തു തന്നെയായിരുന്നു.

സാവധാനം താഴേക്ക് പാറി വന്ന് അവ രണ്ടും അനന്തുവിന്റെ മുഖത്ത് വന്നിരുന്നു.

ഒരു നാമ്പ് അനന്തുവിന്റെ കവിളിലെ താടി രോമങ്ങള്ക്കിടയിലും മറ്റൊന്ന് പുരികത്തിന് തൊട്ടു മുകളിലും ആയിട്ടായിരുന്നു സ്ഥാനം പിടിച്ചത്.

ഒട്ടും സമയം കളയാതെ ആ നാമ്പുകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഇരു കൊതുകുകളും ഒരേ പോലെ കൊമ്പുകളാഴ്ത്തി അനന്തുവിന്റെ ഓരോ തുള്ളി ചുടു ചോര വീതം ഊറ്റിയെടുത്തു.

ഏറ്റെടുത്തു വന്ന കർത്തവ്യം പൂർത്തിയായതും തീ നാമ്പുകൾ ഗർഭിണികളെ പോലെ വീർത്ത വയറുള്ള കൊതുകുകളെയും കൊണ്ട് തിരികെ പറന്നു.

കുലശേഖരന് ചാരത്തേക്ക്. . . ആളി കത്തുന്ന ഹോമ കുണ്ഠത്തിനു മുന്നിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കുലശേഖരൻ.

സമയം യുഗങ്ങൾ പോലെ നീങ്ങിക്കൊണ്ട് തന്നെ പരീക്ഷിക്കുകയാണെന്ന് അയാൾക്ക് തോന്നിപോയി.

അൽപ നേരം കഴിഞ്ഞതും ഔട്ട്‌ ഹൗസിന്റെ മധ്യത്തിലേക്ക് കൊതുകുകളെയും കൊണ്ട് തീ നാമ്പുകൾ പറന്നെത്തി.

അതു കണ്ടതും അയാളുടെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിടർന്നു.

അതിലൊരു നാമ്പ് കൊതുകിനെ സ്വർണ തളികയിലും മറ്റൊരു നാമ്പ് കൊതുകിനെ ചില്ലു തളികയിലും നിഷേപിച്ചു.

അതിനു ശേഷം കത്തുന്ന ഹോമ കുണ്ഠത്തിലെ തീ ജ്വാല ആ നാമ്പുകളെ തിരികെ സ്വാഗതം ചെയ്തു.

കുലശേഖരന്റെ ആജ്ഞ കിട്ടിയതും ആ കൊതുകുകൾ അനന്തുവിൽ നിന്നും പാനം ചെയ്ത രക്തം തിരികെ തളികകളിലേക്ക് ഛർദിച്ചു.

അതിനു ശേഷം മൃത പ്രായരായ അവറ്റകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീണു.

ആ രണ്ടു കൊതുകുകളെയും കയ്യിലെടുത്ത് ഹോമ കുണ്ഠത്തിലേക്ക് അയാൾ ബലിയായി നിക്ഷേപിച്ചു.

ആ തീയിൽ മശകന്മാർ വെന്തുരുകി

💬 Comments

View all comments