0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 894

അരുണിമയെ കണ്ടതു മുതൽ അവളുമായി ഇടപഴകിയതു വരെയുള്ളതും കൂടാതെ അറിയാതെ പ്രൊപ്പോസ് ചെയ്തതടക്കമുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അവൻ അവർക്ക് മുന്നിൽ വെളിപ്പെടുത്തി.

അനന്തുവിന്റെ ഫ്ലാഷ് ബാക്ക് പറച്ചിൽ കേട്ട് ശിവ അറിയാതെ വായ് പൊളിച്ചിരുന്നു പോയി.

മാലതിയും സമാന അവസ്ഥയിലായിരുന്നു.

"എടാ കള്ളകാമുകാ ഇത്രേമൊക്കെ ഒപ്പിച്ചു വച്ചിട്ടാണോ ഒരു വാക്ക് പറയാതിരുന്നേ?"

അനന്തുവിന്റെ ഇടുപ്പിൽ നുള്ളിക്കൊണ്ട് ശിവ പരിഭവം അറിയിച്ചു.

"ഓരോന്നിനും അതിന്റെതായ സമയമില്ലേ ദാസാ"

അനന്തു അനിയത്തിയെ നോക്കി പല്ലിളിച്ചുകൊണ്ട് പറഞ്ഞു.

"മോനെ ദാസാ നിനക്ക് അത്രയ്ക്ക് ഇഷ്ട്ടാണോ അരുണിമയെ ?

മാലതിയുടേതായിരുന്നു ചോദ്യം.

"ഒത്തിരി ഇഷ്ട്ടാണ് അമ്മേ..... ജീവനാണ്...."

"അപ്പൊ അവൾക്കും ഇഷ്ട്ടാണോ നിന്നെ?"

"അതറിയില്ലമ്മേ"

അതു പറയുമ്പോഴേക്കും അനന്തുവിന്റെ മുഖം വാടിയിരുന്നു.

"നീയവളെ വളച്ചെടുക്കെടാ ചെക്കാ എന്നിട്ട് എന്റെ മരുമോളെ ഇങ്ങോട്ട് കൊണ്ടു വായോ"

മാലതി പറയുന്നത് കേട്ട് അനന്തുവിന് തുള്ളി ചാടാൻ തോന്നി.

"ഞാൻ കൊണ്ടു വരാം അമ്മേ"

"എനിക്കും കാണണം ഏട്ടത്തിയെ"

ശിവ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

"കൊണ്ടു വരാടി പെണ്ണെ"

അനന്തു അവൾക്ക് വാക്ക് കൊടുത്തു.

അൽപ നേരം അവർ മൂവരും മറ്റെന്തൊക്കെയോ സംസാരങ്ങളിൽ മുഴുകി.

അതിനു ശേഷം അനന്തുവും ശിവയും മാലതിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചു.

മക്കളുടെ ഉറക്കം കണ്ട് മാലതിയുടെ കണ്ണുകളും പതിയെ അടഞ്ഞു തുടങ്ങിയിരുന്നു.

ഈ സമയമാണ് മാലതിയുടെ മുറിയിലേക്ക് കുലശേഖരൻ തൊടുത്തു വിട്ട തീ നാമ്പുകൾ കൊതുകുകളെയും റാഞ്ചി ക്കൊണ്ട് വന്നത്.

ജനൽ പാളികളിലൂടെ കടന്നു വന്ന ശേഷം അവറ്റകൾ ആ മുറിയിലാകെ വലം വച്ചു

💬 Comments

View all comments