Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
ബാലരാമനാണ് അത് ചോദിച്ചത്.
ഈ ഇംഗ്ലീഷ് മാസം രണ്ടാം വാരത്തിലെ അവസാന ശനിയാഴ്ച....... അന്ന് നല്ല മുഹൂർത്തമാണെന്ന സ്വർണ പ്രശ്നം വച്ചപ്പോ തെളിഞ്ഞത് ......"
പ്രസിഡന്റ് തന്നെ അതിനുമുള്ള മറുപടിയും പറഞ്ഞു.
"ഇത്തവണ തിരുവമ്പാടിക്കാരുടെ ഒരുക്കളൊക്കെ എവിടം വരെയായി?"
ശങ്കരൻ ഔൽസുക്യത്തോടെ ചോദിച്ചു.
"ദേഷ്യം തോന്നരുത് അങ്ങുന്നേ.........നമ്മളെ ക്കാളും ഒരുപാട് മുൻപിലാണെന്നെ പറയാൻ നിവൃത്തിയുള്ളൂ ....... തിരുവമ്പാടിയിലെ ജയശങ്കറൊക്കെ നേരത്തെ തന്നെ പരിശീലനം തുടങ്ങീന്നാ കേക്കണേ........കുന്താളപുരക്കാരും ഭയങ്കര ആവേശത്തിലാ...... ഗോദയുടെ നിർമാണമൊക്കെ മാസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു..... ഇത്തവണ രണ്ടും കല്പിച്ചാ..."
"ഹ്മ്മ് എന്തേലും സംഭാവന?"
"വേണ്ട അങ്ങുന്നേ...... ഞങ്ങള് തൊയ്താരം പാടിയുണർത്തലിന്റെ ഡേറ്റ് അറിയിക്കാൻ വന്നതാ..... പിന്നെ ക്ഷണിക്കാനും...."
"ഹ്മ്മ്"
ശങ്കരൻ എന്തോ ആലോചനയ്ക്കിടെ ഒന്നു മൂളി.
"എല്ലാർക്കും ചായയെടുക്കാൻ പറയട്ടെ?"
ബാലരാമൻ കുശലത്തോടെ ചോദിച്ചു.
"അയ്യോ വേണ്ടങ്ങുന്നേ ഞങ്ങളിറങ്ങുവാ...... അമ്പലത്തിൽ കുറെ പണിയുണ്ട്....... കൊയ്ത്തൊക്കെ തുടങ്ങാനുള്ള തയാറെടുപ്പിലാ........ പത്തായപ്പുര വൃത്തിയാക്കി വെക്കണം.......പിന്നെ ക്ഷേത്ര മുറ്റത്തെ ഗോദയുടെ നിർമാണം........ ഒരുപാട് പണികൾ ബാക്കിയാ....."
"എങ്കിൽ ശരി എല്ലാം നന്നായി നടക്കട്ടെ."
ബലരാമൻ അവരെ പോകാനായി അനുവദിച്ചു.
എല്ലാവരോടും യാത്ര ചോദിച്ച ശേഷം സംഘാടകര് ജീപ്പുകളിൽ കയറി മടങ്ങി
"എന്തുപറ്റി അച്ഛാ?"
അച്ഛന്റെ മുഖത്തെ മൗനം കണ്ട ബലരാമൻ അതിന്റെ കാരണം ആരാഞ്ഞു.
"ഒന്നുല്ല ബാലരാമാ........ എന്തൊക്കെയോ ആലോചിച്ചു പോയി........ അത് വിട്....... ടാ യതീ ഗോദയുടെ പണിയൊക്കെ എന്തായി?"
"ഇന്നത്തോടെ കഴിയും ഏട്ടാ"
ഗോദയിലെ പണിക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനിടെ യതീന്ദ്രൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"ഗുരുക്കളോ?"
"നാളെ തൊട്ട് വന്നു തുടങ്ങും"
"ഹാ നാളെ തന്നെ
💬 Comments
View all comments