0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 900

ശിവജിത്തിന്റെ പരിശീലനം തുടങ്ങട്ടെ...... നീ വേണം എല്ലാം നോക്കി നടത്താൻ കേട്ടല്ലോ?"

"ഉവ്വ് ഏട്ടാ"

യതിയുടെ മറുപടി കേട്ടതും ശങ്കരൻ ചാരു കസേരയിലിരുന്ന് പതിയെ ഉറക്കം പിടിച്ചു.

എല്ലാവരുടെയും ഊണിലും ഉറക്കത്തിലും ഭൂമി പൂജയെന്ന മന്ത്രണം മാത്രം. . . . . ദക്ഷിണ ഒരു കുളിയൊക്കെ കഴിഞ്ഞ് മഞ്ഞ ദാവണിയിൽ നനഞ്ഞ മുടിയിഴകൾ തോർത്തിൽ ചുറ്റി കെട്ടിയത് പതിയെ അഴിച്ചുടുത്തതും സമൃദ്ധമായ പനങ്കുല പോലത്തെ മുടിയിഴകൾ സ്വതന്ത്രമായി.

അതിനെ ഇടതു കൈകൊണ്ട് മാടിയൊതുക്കിക്കൊണ്ട് ദക്ഷിണ നില കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.

ദാവണിയിൽ പോലും അവളുടെ ആകാര ഭംഗിക്ക് മാറ്റ് കൂടിയതേയുള്ളൂ.

മേശ വലിപ്പിൽ നിന്നും ഒരു ചുവന്ന പൊട്ടെടുത്ത് നെറ്റിയിൽ തൊടുവാനായി അവൾ ഒരുങ്ങിയതും നിലകണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഒന്നു ശ്രദ്ധ പാളി.

അവിടെ കയ്യും കെട്ടി പുച്ഛത്തോടെ ചിരിക്കുന്ന തന്റെ തന്നെ പ്രതിബിംബം.

അതു കണ്ടതും നെഞ്ചിലൊരു കാളലോടെ അവൾ രണ്ടു ചുവട് പിറകിലേക്ക് വച്ചു.

ദക്ഷിണയുടെ നെഞ്ചിടിപ്പ് പതിയെ ഉയരുവാൻ തോന്നി.

നോക്കണ്ട എന്ന് മനസിൽ പറഞ്ഞു പഠിപ്പിച്ചിട്ടും അറിയാതെ അവളുടെ കണ്ണുകൾ വീണ്ടും കണ്ണാടിയിലേക്ക് പാറി വീണു.

തന്നെയാരോ ആകർഷിക്കുന്ന പോലെ.

ഇപ്പോഴും തന്റെ പ്രതിരൂപത്തിൽ പുച്ഛമായിരുന്നു സ്ഥായി ഭാവം.

ഒരു മാറ്റവുമില്ല.

മുഖം വെട്ടിച്ചു കൊണ്ട് അവൾ പോകാൻ ശ്രമിച്ചതും പൊടുന്നനെ ഒരു പിൻവിളി വന്നു.

"ദക്ഷിണാ..............."

ആ വിളി കേട്ട് ദക്ഷിണ തിരിഞ്ഞു നോക്കി.

ആർദ്രമായിരുന്നു ആ വിളി.

അത്‌ കാതിൽ പതിഞ്ഞതും അറിയാതെ ആണെങ്കിലും അവളുടെ കാലുകൾ ചലനമറ്റു നിന്നു.

"ദക്ഷിണാ നമുക്ക് ചെയ്തു തീർക്കാൻ

💬 Comments

View all comments