Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
ഇറങ്ങി ചെന്നു...... ചില വിവരങ്ങൾ അതിൽ നിന്നും ലഭിച്ചിട്ടുണ്ട്."
"എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ പറ അച്ഛാ"
രാധിക താടിക്ക് കൈ കൊടുത്തു അവിടിരുന്നു.
കുലശഖരൻ ഇത്രേം ഹൈപ്പ് ഇടുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
"അതേ മോളെ ആ യുവാവിന്റേത് സാധാരണമായ ഒരു ജന്മമല്ല മറിച്ച് വളരെ സങ്കീർണമായ, നിഗൂഢമായ,അത്ഭുതമായ ഒന്നാണ്."
"എന്ന് വച്ചാൽ?.."
രാധികയ്ക്ക് അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒന്നും മനസിലായില്ല.
"മോളെ ഒരു മനുഷ്യ ശരീരത്തിൽ എത്ര നാസികയുണ്ട്?"
"ഒന്ന്"
രാധിക മടിച്ചു മടിച്ചു പറഞ്ഞു.
അച്ഛന്റെ ഈ ഒടുക്കത്തെ ഹൈപ്പിൽ അവൾക്ക് ക്ഷമ കെടാൻ തുടങ്ങി.
"അപ്പൊ ഹൃദയം?"
കുലശേഖരൻ മറ്റൊരു ചോദ്യം ആവർത്തിച്ചു.
"അതും ഒന്ന്."
"തലച്ചോർ?"
"അതും ഒന്നല്ലേ ഉള്ളു അച്ഛാ"
"അപ്പൊ നാവ്?"
"ഒന്ന്"
ഉള്ളിൽ നുരഞ്ഞു പൊന്തിയെ ദേഷ്യത്തെ അടക്കി നിർത്തി അവൾ പതിയെ പറഞ്ഞു.
കുലശേഖരന്റെ ഈ പ്രവൃത്തിയോട് അവൾക്ക് കലശലായ കോപം തോന്നി തുടങ്ങി.
"അപ്പൊ ഒരു മനുഷ്യ ശരീരത്തിൽ കുടി കൊള്ളുന്ന ആത്മാവിന്റെ എണ്ണമോ?"
"അതും ഒന്നാണല്ലോ അച്ഛാ"
അവൾ സഹി കെട്ട് വിളിച്ചു കൂവി.
"ഹ്മ്മ് ശരിയാണ്......പക്ഷെ അവിടെയാണ് വ്യത്യാസം."
"എന്ത് വ്യത്യാസം?"
രാധിക ഒന്നും മനസിലാവാതെ അയാളെ നോക്കി പുരികം കൂർപ്പിച്ചു.
"ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒരാത്മാവിനെ മാത്രമേ സ്വന്തം ശരീരത്തിൽ ഉൾക്കൊള്ളുവാൻ കഴിയൂ...... എന്നാൽ അനന്തുവിന്റെ ശരീരത്തിൽ കുടി കൊള്ളുന്നത് രണ്ടു ആത്മാക്കളാണ്."
കുലശേഖരൻ വെളിപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന സത്യം കേട്ട് അവൾ ഭയന്നു വിറച്ചു.
"അ.... അത്....അതെങ്...അതെങ്ങനെ നടക്കും അച്ഛാ?"
അവൾ വായും പൊളിച്ചിരുന്നു പോയി.
കേട്ടതൊന്നും വിശ്വസിക്കാതിരിക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.
കാരണം തന്റെ അച്ഛന്റെ കണ്ടുപിടുത്തങ്ങൾ ഒരിക്കലും തെറ്റാറില്ലെന്ന് അവൾക്ക് നന്നായി അറിയാം.
"എന്നാൽ അവിടെയാണ് ബഹുരസമായ മറ്റൊരു കാര്യം."
കുലശേഖരൻ പറയുന്നത് കേട്ട് അവൾ ചെവി കൂർപ്പിച്ചു.
"എന്താ അച്ഛാ പറഞ്ഞു വരുന്നേ?"
"ഞാൻ പറഞ്ഞു വന്നത് ആ യുവാവിന്റെ ശരീരത്തിൽ കുടി കൊള്ളുന്ന രണ്ടു ആത്മാക്കളിൽ ഒന്ന് പൂർണകായ ആത്മാവും മറ്റൊന്ന് അർദ്ധ കായ ആത്മാവും ആണ്."
അച്ഛൻ പറയുന്നത് കേട്ടു രാധികയ്ക്ക് ഒന്നും
💬 Comments
View all comments