0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 355

മനസിലായില്ല.

"മോളെ അതിന്റെ അർത്ഥം ആ രണ്ടു ആത്മാക്കളിൽ ഒന്ന് അർദ്ധമാണ്...... അതായത് ഒരു ആത്മാവിന്റെ ഛേദിച്ച നേർ പകുതി........ആ പകുതിയായിട്ടുള്ള ആത്മാവും പിന്നെ പൂർണമായിട്ടുള്ള മറ്റൊരു ആത്മാവും"

ഇതൊക്കെ കേട്ട് രാധികയ്ക്ക് എവിടുന്നൊക്കെയോ പേടി അരിച്ചു കയറുന്ന പോലെ തോന്നി.

അനന്തുവിനോട് മിണ്ടാൻ പോയ നിമിഷത്തെ അവൾ സ്വയം പഴിച്ചു.

"അപ്പൊ അച്ഛൻ പറഞ്ഞു വരുന്നത് അനന്തു പ്രേതമാണെന്നാണോ?"

രാധിക തന്റെ സംശയം പങ്കു വച്ചു.

അതു കേട്ടതും കുലശേഖരന്റെ മുഖത്തു നേർത്ത പുഞ്ചിരി വിടർന്നു.

"ഒരിക്കലുമല്ല മകളെ.......ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ ജീവികൾക്കും ഓരോ നിയോഗങ്ങളുണ്ട്..... എന്നാൽ ഇവിടെ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിച്ചു രണ്ടു ആത്മാക്കളെ പേറിക്കൊണ്ട് ഒരുവൻ ജന്മം പൂണ്ടിരിക്കുന്നു....... അതിനർത്ഥം അവന് രണ്ടു നിയോഗങ്ങൾ ഉണ്ടെന്നാണ്...... അതിനു വേണ്ടിയാണ് ആ യുവാവ് ജന്മം കൊണ്ടത്..."

"അപ്പൊ അതിലൊരു ആത്മാവ് എങ്ങനെ നേർ പകുതിയായി?"

രാധിക വീണ്ടും ചോദിച്ചു.

"അതു തന്നെയാണ് എന്നെയും കുഴപ്പിക്കുന്നത്....... മറ്റൊരു കാര്യം കൂടി ഞാൻ കണ്ടെത്തിയിട്ടുണ്ട്"

"എന്താ അത്‌?"

അവൾ ഭയത്തിനിടയിലും ആകാംക്ഷാഭരിതമായി ചോദ്യമെറിഞ്ഞു.

ഇതൊക്കെ കേട്ട് രാധികയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

"ആ യുവാവിന്റെ ഉടലിലെ രണ്ടു ആത്മാക്കളിൽ പൂർണകായത്തിനു വർഷങ്ങളുടെ പഴക്കമേയുള്ളൂ........ എന്നാൽ ആ അർദ്ധ കായ ആത്മാവിനു സഹസ്രങ്ങളുടെ കാല പഴക്കമുണ്ട്."

"എന്ന് വച്ചാൽ എത്രയുണ്ടാകും? "

രാധിക അമ്പരപ്പോടെ ചോദിച്ചു.

"ആയിരം വർഷങ്ങൾക്കു മുകളിൽ "

അതു കേട്ടതും അവൾ വീണ്ടും ഞെട്ടി.

ആവശ്യമില്ലാതെ ഓരോ ഏടാകൂടത്തിൽ എടുത്തു ചാടിയതിന് അവൾക്ക് മനോ വിഷമമുണ്ടായി.

"ഇതിനെ കുറിച്ച് കൂടുതലെങ്ങനാ അച്ഛാ അറിയുക?  ആയിരം വർഷങ്ങളിലധികം പഴക്കമുള്ള ആ ആത്മാവ് ആരുടേതാ?"

"അറിയില്ല മകളെ എല്ലാം ഞാൻ പതിയെ കണ്ടെത്തും...... കുറച്ചു നിഗൂഢതകളെങ്കിലും മറ നീക്കി പുറത്തു വന്നല്ലോ...... ഇനിയും വരും...... എനിക്കൊരു കാര്യം ഉറപ്പാണ്...... അവൻ എന്തിലേക്കോ ഉള്ള നിധിയാണ്..... എന്നാൽ ആ നിധി പണമോ സ്വർണമോ നവ രത്നങ്ങളോ ഒന്നുമല്ല മറ്റെന്തോ ആണ്..."

കുലശേഖരൻ പതിയെ നെടുവീർപ്പെട്ടു.

ഇത്രയും കാര്യങ്ങൾ തന്നെ രാധികയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

അതിനാൽ തന്നെ

💬 Comments

View all comments