Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
കിള്ളാൻ തുടങ്ങി.
എന്തേലും കാര്യം സാധിച്ചെടുക്കാനുള്ള തന്റെ കൊച്ചു മകളുടെ സ്ഥിരം ഏർപ്പാടാണ് ഈ കിള്ളൽ.
രഘുവരൻ ചിരിയോടെ ഓർത്തു പോയി.
"എന്താട്ടാനാ കൊച്ചു പറയണേ?"
മുഖം ചുളിച്ചു കൊണ്ട് ലീല ചോദിച്ചു.
ആംഗലേയ ഭാഷ പരിജ്ഞാനം കുറവുള്ള അവർക്ക് പേരകുട്ടി പറഞ്ഞ വാമൊഴി മനസിലാക്കുവാനുള്ള സാംഗത്യം ഉണ്ടായിരുന്നില്ല.
"അവൾ പുറത്തോട്ട് പൊക്കോട്ടെന്നാ ചോദിച്ചേ?"
രഘുവരൻ തന്റെ സഹോദരിക്ക് വേണ്ടി അത് മാതൃ ഭാഷയിലേക്ക് തർജമ ചെയ്തു.
"ഹൈ പെങ്കുട്ടിയോള് പുറത്ത് പോകെ..... ശിവ ശിവ"
എന്തോ വലിയ പാപം ചെയ്ത പോലെ അവർ പിറു പിറുത്തു.
അവരുടെ സംസാരശൈലി ദക്ഷിണക്ക് അത്രയ്ക്ക് പിടിച്ചില്ല.
മുംബൈയയിൽ നിന്നും വന്നപ്പോ തൊട്ടുള്ള അവരുടെ സംസാരവും ചുളിഞ്ഞ മുഖവും തുറിച്ചു നോട്ടവും കാണുമ്പോഴൊക്കെ ദക്ഷിണക്ക് ചൊറിഞ്ഞു കയറുമായിരുന്നു.
എങ്കിലും അവൾ സംയമനം പാലിച്ചു.
പക്ഷെ അവരുടെ പറച്ചിൽ കേട്ട് ദക്ഷിണയുടെ മുഖം വാടിയിരുന്നു.
അതു കണ്ടതും രഘുവരനും വല്ലാത്ത സങ്കടം തോന്നി.
"സാരല്യ മോളെ പോയിട്ട് വാ"
അച്ഛച്ചൻ പച്ചക്കൊടി വീശിയത്തും നൂറു വാട്ടിന്റെ ബൾബ് പോലെ അവളുടെ മുഖം മിന്നി തെളിഞ്ഞു.
"താങ്ക്യൂ മൈ ഡിയർ ഗ്രാൻഡ്പ"
അവൾ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ചു തൂങ്ങി.
"ആയ്ക്കോട്ടെ മോളെ ഡ്രൈവറെ വിടണോ?"
"ഏയ് വേണ്ട എനിക്ക് ഒറ്റക്ക് ഡ്രൈവ് ചെയ്യണം."
ദക്ഷിണയുടെ പറച്ചിൽ കേട്ടതും ജയശങ്കർ ഇടപെട്ടു.
"മോളെ എന്റെ കാറിൽ പൊക്കോ..... പുതിയ കാറാണ്..... മോൾക്ക് ഇഷ്ട്ടാവും.."
"താങ്ക്യൂ ഇളയച്ഛ."
ദക്ഷിണയുടെ സന്തോഷം കണ്ടതും നിറഞ്ഞ ചിരിയോടെ ജയൻ മുറിയിലേക്ക് പോയി.
അവിടെ മേശ വലിപ്പിൽ നിന്നും ചാവി
💬 Comments
View all comments