Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
വച്ചിരിക്കുന്നു.
അവളുടെ ഭാവ മാറ്റം കണ്ട് മീനാക്ഷി ചിന്തിതയായി.
ഇവൾക്കിത് എന്തുപറ്റി?
മുഖമൊക്കെ ഒരു കൊട്ട കണക്കെ ഉണ്ടല്ലോ.
മീനാക്ഷി പിണക്കം മാറ്റാനായി രാധികയെ കൈകൾ കൊണ്ട് മാടി വിളിച്ചു.
പക്ഷെ രാധിക അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
കൈകൾ കെട്ടി വച്ചു അവൾ കാര്യമായി എന്തോ ചിന്തിക്കുകയായിരുന്നു.
കാറിന്റെ ഡോർ തുറന്നു കയറിയ കുലശേഖരൻ സീറ്റിൽ അമർന്നിരുന്നു പുറത്തേക്ക് തലയിട്ടു.
അനന്തുവിനെ ഒരു നോക്ക് കാണുകയായിരുന്നു ലക്ഷ്യം.
പക്ഷെ അവൻ അവിടെങ്ങും ഉണ്ടായിരുന്നില്ല.
മനയിലെ ആളുകൾ അതിഥികളെ പറഞ്ഞു വിടുന്ന തിരക്കിൽ ആയിരുന്നു.
അപ്പോഴാണ് അനന്തു കോലായിലേക്ക് വന്നത്.
അഞ്ജലിയെ വീൽ ചെയറിൽ ഇരുത്തി തള്ളികൊണ്ടായിരുന്നു അവൻ വന്നത്.
അനന്തുവിനെ ഒരു നോക്ക് കണ്ടതും രാധിക കോപത്തോടെ മുഖം വെട്ടിച്ചു.
തന്റെ സ്വപ്നങ്ങളെല്ലാം ശിഥിലമാക്കപ്പെട്ടതിന്റെ നിരാശയിൽ ആയിരുന്നു അവൾ.
അനന്തു തന്നെ കാണാതിരിക്കാൻ അവൾ വേഗം തന്നെ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി.
അപ്പോഴാണ് കാറിലിരുന്ന കുലശേഖരൻ അനന്തുവിനെ പൊടുന്നനെ കണ്ടത്.
ഡോറിന് വെളിയിലൂടെ കയ്യിട്ട് അയാൾ അനന്തുവിനെ തന്നെ തുറിച്ചു നോക്കി.
അനന്തുവിനെ ആപാദചൂഢം അയാൾ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.
വളരെ നിഗൂഢതകൾ നിറഞ്ഞ മാനവ ജന്മം.
ഏതോ നിധിയിലേക്കുള്ള താക്കോലെന്ന പോലെ.
അനന്തുവിനെ കുറിച്ചുള്ള ആത്മഗതത്തോടെ ഒന്നു നെടുവീർപ്പെട്ടതും പെട്ടെന്നൊരു കാഴ്ച്ച കണ്ട് കുലശേഖരൻ ഞെട്ടി.
അഞ്‌ജലിക്ക് സമീപം നിൽക്കുന്ന അനന്തുവിന്റെ തലക്ക് മുകളിലായി പത്തി വിടർത്തി നിൽക്കുന്ന ഒരു നാഗം.
അതിന്റെ കണ്ണുകൾ വൈരങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.
ആ നാഗം ബാക്കി നീണ്ടു കിടക്കുന്ന ഉടൽ അനന്തുവിന്റെ ശരീരത്തിൽ ചുറ്റി പിണഞ്ഞു വച്ചിരിക്കുന്നു.
💬 Comments
View all comments