Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
. . . ജയശങ്കറിന്റെ പുതിയ കാർ ദക്ഷിണയെ ശരിക്കും ഹരം പിടിപ്പിച്ചു.
ചില ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തിലാദ്യമായിട്ടാണ് ഈ കാർ അവൾ ആദ്യമായി കാണുന്നതും തൊടുന്നതും.
അതുകൊണ്ട് തന്നെ അവൾ വല്ലാത്ത ആവേശത്തിലായിരുന്നു.
കുന്താളപുരം ഗ്രാമത്തിലെ ഇടുങ്ങിയ വഴിയിലൂടെ ആ കാർ മൂളിച്ചയോടെ പറന്നു.
കാടുകൾ തിങ്ങി വളർന്ന ഇടവഴിയിലൂടെ ഒരു കുട്ടിയാനയെ പോലെ അത് മുന്നോട്ട് കുതിച്ചു.
കുന്താള പുരവും കടന്ന് ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ അവൾ എത്തിച്ചേർന്നു.
മുംബൈയിൽ നിന്നും വന്ന ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അവൾ സ്റ്റീറിങ്ങിൽ ഒന്നു തൊടുന്നത്.
അതിന്റെയൊരു റിലാക്സേഷൻ അവളിലുണ്ട്.
ദക്ഷിണയുടെ ഉള്ളിലെ ദാഹിയായ സാരഥിയെ അടക്കി നിർത്താൻ Lincoln Zephyr തന്നെ ധാരാളമായിരുന്നു.
ദേശം ഗ്രാമത്തിന്റെ അതിർത്തിയിലൂടെയായിരുന്നു അവളുടെ യാത്ര അപ്പോൾ.
അവിടെ നീണ്ടു പരന്നു കിടക്കുന്ന നെൽ പാടത്തിന്റെ ഒത്ത മധ്യത്തിലായി വലിയൊരു മൊട്ടക്കുന്ന് സ്ഥിതി ചെയ്യുന്നുണ്ട്.
അതിന്റെ മണ്ടയ്ക്കായി പടർന്നു പന്തലിച്ച ഒരു വലിയ ആല്മരവും അതിനു ചുവട്ടിലായി ഒരു കുഞ്ഞു പ്രതിഷ്ഠയും ഉണ്ടായിരുന്നു.
ദൂരെ നിന്നും ആ കാഴ്ച്ച കണ്ടപ്പോൾ തന്നെ വഴിവക്കിൽ അവൾ ആകാംക്ഷയോടെ കാർ കൊണ്ടു വന്നു നിർത്തി.
എന്നിട്ട് കോ സീറ്റിൽ ഉള്ള ക്യാമറയും കയ്യിലെടുത്തുകൊണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി.
നല്ലൊരു കുളിർമയുള്ള അന്തരീക്ഷമായിരുന്നു അവിടം.
ഈ സഹോദരി ഗ്രാമവും തന്റെ ഗ്രാമം പോലെ മനോഹരിയാണെന്ന് ദക്ഷിണ ഓർത്തു പോയി.
ഒന്നു ശ്വാസം വലിച്ചെടുത്തു അവൾ ആ പാട വരമ്പിലൂടെ പതിയെ നടന്നു കൊണ്ടിരുന്നു.
അവിടെ കൊയ്ത്തിനായി കൂടിയിരിക്കുന്ന പണിക്കാർ അവളുടെ വരവ് സാകൂതം
💬 Comments
View all comments