Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
ഓരോ ജീവികൾക്കും ഓരോ നിയോഗങ്ങളുണ്ട്..... എന്നാൽ ഇവിടെ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിച്ചു രണ്ടു ആത്മാക്കളെ പേറിക്കൊണ്ട് ഒരുവൻ ജന്മം പൂണ്ടിരിക്കുന്നു....... അതിനർത്ഥം അവന് രണ്ടു നിയോഗങ്ങൾ ഉണ്ടെന്നാണ്...... അതിനു വേണ്ടിയാണ് ആ യുവാവ് ജന്മം കൊണ്ടത്..."
"അപ്പൊ അതിലൊരു ആത്മാവ് എങ്ങനെ നേർ പകുതിയായി?"
രാധിക വീണ്ടും ചോദിച്ചു.
"അതു തന്നെയാണ് എന്നെയും കുഴപ്പിക്കുന്നത്....... മറ്റൊരു കാര്യം കൂടി ഞാൻ കണ്ടെത്തിയിട്ടുണ്ട്"
"എന്താ അത്?"
അവൾ ഭയത്തിനിടയിലും ആകാംക്ഷാഭരിതമായി ചോദ്യമെറിഞ്ഞു.
ഇതൊക്കെ കേട്ട് രാധികയ്ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
"ആ യുവാവിന്റെ ഉടലിലെ രണ്ടു ആത്മാക്കളിൽ പൂർണകായത്തിനു വർഷങ്ങളുടെ പഴക്കമേയുള്ളൂ........ എന്നാൽ ആ അർദ്ധ കായ ആത്മാവിനു സഹസ്രങ്ങളുടെ കാല പഴക്കമുണ്ട്."
"എന്ന് വച്ചാൽ എത്രയുണ്ടാകും? "
രാധിക അമ്പരപ്പോടെ ചോദിച്ചു.
"ആയിരം വർഷങ്ങൾക്കു മുകളിൽ "
അതു കേട്ടതും അവൾ വീണ്ടും ഞെട്ടി.
ആവശ്യമില്ലാതെ ഓരോ ഏടാകൂടത്തിൽ എടുത്തു ചാടിയതിന് അവൾക്ക് മനോ വിഷമമുണ്ടായി.
"ഇതിനെ കുറിച്ച് കൂടുതലെങ്ങനാ അച്ഛാ അറിയുക? ആയിരം വർഷങ്ങളിലധികം പഴക്കമുള്ള ആ ആത്മാവ് ആരുടേതാ?"
"അറിയില്ല മകളെ എല്ലാം ഞാൻ പതിയെ കണ്ടെത്തും...... കുറച്ചു നിഗൂഢതകളെങ്കിലും മറ നീക്കി പുറത്തു വന്നല്ലോ...... ഇനിയും വരും...... എനിക്കൊരു കാര്യം ഉറപ്പാണ്...... അവൻ എന്തിലേക്കോ ഉള്ള നിധിയാണ്..... എന്നാൽ ആ നിധി പണമോ സ്വർണമോ നവ രത്നങ്ങളോ ഒന്നുമല്ല മറ്റെന്തോ ആണ്..."
കുലശേഖരൻ പതിയെ നെടുവീർപ്പെട്ടു.
ഇത്രയും കാര്യങ്ങൾ തന്നെ രാധികയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
അതിനാൽ തന്നെ അവൾ പതിയെ അവിടുന്ന് എണീറ്റു പോയി.
ഒന്നും ഉരിയാടാതെ.
കൂടെ കുലശേഖരനും. .
💬 Comments
View all comments