0%

Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]

Author : Kambikathakal Read All Parts 889

തെറ്റ് പറ്റി മകളെ ആ മന്ത്രം നിന്നെ ചതിച്ചതല്ല"

"പിന്നെയോ?"

രാധിക വിശ്വാസം വരാതെ അയാളെ തുറിച്ചു നോക്കി.

"ആ വശ്യ മന്ത്രത്തെക്കാളും പ്രഹര ശേഷി ഏറെയുള്ള വശ്യമന്ത്രം ആ യുവാവിൽ ഉണ്ടാവണം "

"അതെങ്ങനെ സാധ്യമാകും അച്ഛാ?"

"സാധ്യമാണ് മകളെ.......ആ യുവാവ് നിസാരനല്ല.........ഒരുപാട് നിഗൂഢതകൾ അവന് ചുറ്റുമുണ്ട്.........പിന്നെ നിനക്ക് ഞാൻ തന്ന മൂല മന്ത്രം ഒരാളിൽ പ്രയോഗിച്ചു ഫല പ്രാപ്തി വന്നില്ലെങ്കിൽ അതിനർത്ഥം ഒന്നുകിൽ അവർക്ക് മന്ത്ര തന്ത്രങ്ങളുമായി ബന്ധമുണ്ട് അല്ലേൽ ആ വശ്യ മന്ത്രത്തേക്കാളും ശക്തിയുള്ളത് അവരുടെ കൈവശമുണ്ടെന്നാണ്."

"അപ്പൊ അനന്തുവിന്റെ കയ്യിൽ എന്റെ കയ്യിലുള്ള മന്ത്രത്തെക്കാളും ശക്തിയുള്ളത് ഉണ്ടാകുമോ? അതെങ്ങനെ സംഭവിക്കും? ആരായിരിക്കും അവനത് നൽകിയത്?"

തന്റെ അച്ഛനു മുന്നിൽ അവൾ ചോദ്യങ്ങൾ നിരത്തി.

"ഞാനും അത് തന്നെയാണ് മോളെ ആലോചിക്കുന്നത്.......... ഒന്നുറപ്പ് അവനെ കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ ഞാനഴിക്കും അല്ലേൽ അവനിൽ അടങ്ങിയിട്ടുള്ള ആ വശ്യ മന്ത്രം സ്വന്തമാക്കും."

"അതെങ്ങനെ അനന്തുവിൽ നിന്നും കിട്ടും?"

രാധിക തന്റെ സംശയം പ്രകടിപ്പിച്ചു.

"ഞാനൊന്ന് ആലോചിക്കട്ടെ മോളെ എന്നിട്ട് പറയാം"

കുലശേഖരൻ മകളെ ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു.

"അച്ഛാ എനിക്ക് അനന്തുവിനെ വേണം ഒരിക്കലെങ്കിലും............. ഒരു പട്ടിയെ പോലെ എന്റെ കാൽ അവൻ നക്കണം............അച്ഛൻ എനിക്കത് സാധിച്ചു തരണം."

രോഷം കൊണ്ട് വിറയ്ക്കുന്ന മുഖമോടെ രാധിക പറഞ്ഞു.

നൊടിയിടയിൽ അവളുടെ കണ്ണുകൾ ചുട്ടു പഴുത്തു.

അനന്തുവിനെ വീഴ്ത്താൻ ശ്രമിച്ച് പരാജയപ്പെട്ടത് അവളെ സംബന്ധിച്ചു ആൾക്കൂട്ടത്തിനിടയിൽ തുണിയുരിഞ്ഞതു പോലെയായിരുന്നു.

"എന്റെ മോൾടെ ആഗ്രഹം ഞാൻ നടത്തി തരും............ഇത് അച്ഛൻ തരുന്ന വാക്കായി മോൾ കരുതിക്കോ"

കുലശേഖരൻ പറയുന്നത്

💬 Comments

View all comments