0%

Chapter Title : വശീകരണ മന്ത്രം 14 [ചാണക്യൻ]

Author : Kambikathakal Read All Parts 697

നിന്നും പുക പോലത്തെ ഒരു കൈ രൂപം താഴേക്ക് നീണ്ടു വന്നു അനന്തുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.

എന്നിട്ട് അനന്തുവിനെയും കൊണ്ടു മുകളിലേക്ക് ഉയർന്നു.

രണ്ടു വലിയ മുളകൾക്ക് കുറുകെ കാലുകൾ വച്ചു ബാലൻസ് ചെയ്ത് അനന്തുവിനെ കൂടുതൽ ഉയരത്തിലേക്ക് വലിച്ചു.

ഭൂമിയിൽ നിന്നും മേൽപ്പോട്ടുയർന്ന അനന്തു പ്രാണ രക്ഷാർത്ഥം ആ ദുർ ഭൂതത്തിന്റെ കൈയിൽ കിടന്ന് പിടഞ്ഞു.

ശ്വാസം വലിക്കാൻ പോലും കഴിയാതെ അവൻ കാലിട്ടിളക്കി..

അവൻ പിടയുന്നതിന് അനുസരിച് കഴുത്തിലെ പിടുത്തവും മുറുകി.

അനന്തുവിന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു.

അവന്റെ ബോധം നശിച്ചു.

ഘ്രാഘ്രാആആആആആ

ആ ദുർ ഭൂതം ഇടിമുഴക്കുന്ന പോലെ അലറി വിളിച്ചു.

സ്......... സ്........... സ്.......... സ്

പൊടുന്നനെ ഒരു ശീൽക്കാരം കേട്ട് ദുർഭൂതത്തിന്റെ മിഴികൾ മുന്നോട്ട് പാഞ്ഞു

അവിടെ ആജാനുബാഹുവായ ഒരു കരിനാഗം ഫണമുയർത്തി പിടിച്ചു കൊണ്ടു നിൽക്കുന്നു.

അതിന്റെ മിഴികൾ വൈരക്കൽ പോലെ തിളങ്ങുന്നവയായിരുന്നു.

നാഗത്തിന്റെ ഉദ്ദേശ്യ ശുദ്ധി അറിയാതെ ദുർ ഭൂതം വീണ്ടും അലറി വിളിച്ചു.

സ്....... സ്........ സ്........... സ്..

ഇത്തവണ നാഗം അനന്തുവിന് വേണ്ടി വന്നതാണെന്ന് ദുർ ഭൂതത്തിന് മനസിലായി.

അവനെ വിട്ട് തരാനാണ് അത്‌ തന്നോട് കൽപ്പിക്കുന്നത്.

എന്നാൽ പിടി വിടാതെ പുച്ഛത്തോടെ ആ ദുർ ഭൂതം നാഗത്തിന് നേരെ തീ ഗോളമെറിഞ്ഞു.

എന്നാൽ ആ തീഗോളത്തെ ആ നാഗം തന്റെ കണ്ണുകളിലൂടെ ആവാഹിച്ച് ഇല്ലാതാക്കി.

അതുകണ്ടു കലിപൂണ്ട ദുർഭൂതം അനന്തുവിനെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് നാഗത്തിന് നേരെ കുതിച്ചു.

ഇത് കണ്ട നാഗം വായ തുറന്ന് നാവു നീട്ടി തന്റെ ഉഗ്രവിഷം ആ ദുർ

💬 Comments

View all comments