Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]
ദുരാത്മാവിന്റെ ലക്ഷ്യം...... അതിനാലാണ് ആ ദുരാത്മാവിന്റെ ഗുണഗണങ്ങൾ അനന്തുവിന് കിട്ടാതിരിക്കാൻ ആ സത് ആത്മാവ് ശ്രമിച്ചുകൊണ്ടേയിരുന്നത് ഇക്കാലമത്രയും.... എന്നാൽ കുലശേഖരന്റെ അടിമയായ ദുർ ഭൂതത്തിന്റെ പ്രഹരം കിട്ടിയതോടെ ആ കെട്ടുപാടുകൾ തകർക്കപ്പെട്ടു...... ഇനി ദേവനെ തളക്കുക അസാധ്യം.
മായാമോഹിനി പതിയെ പറഞ്ഞു നിർത്തി.
അപ്പൊ ദേവന്റെ പ്രതികാരം നടക്കുമെന്ന് ഉറപ്പായി..... അപ്പൊ അഥർവ്വന്റെ ആത്മാവോ? അഥർവ്വന്റെ ജന്മ നിയോഗം എന്താണ്? സത് ആത്മാവ് ആയോണ്ട് ദേവനെ പോലെ പ്രതികാരം ആയിരിക്കില്ലല്ലേ?
ശിഷ്യൻ ചിരിയോടെ ചോദിച്ചു.
ഹ....... ഹ......... ഹ ദേവൻ പ്രതികാര ദാഹിയായ ദുരത്മാവ് ആണേൽ അഥർവ്വൻ ദുരാത്മക്കളുടെ മൂർത്തിയായിട്ട് വരും ഹ...... ഹ........ ഹ
മായാമോഹിനി പറഞ്ഞത് മനസിലാവാതെ ശുഷ്യൻ മുഖം ചുളിച്ചു.
അതെന്താ സ്വാമിനി അങ്ങനെ?
അതങ്ങനെയാണ് ശുഷ്യാ....... അനന്തുവിന്റെ ശരീരത്തിൽ കുടി കൊള്ളുന്നത് അഥർവ്വന്റെ അർദ്ധ കായ ആത്മാവ് ആണ്........ ആത്മാവിന്റെ സാത്വികമായ നേർ പകുതിയാണ് അനന്തുവിൽ ഉള്ളത്
അപ്പൊ മറു പകുതി?
ശിഷ്യൻ സംശയത്തോടെ ചോദിച്ചു.
മറു പകുതി ഏതോ ഒരു ലോകത്തുണ്ട്...... നമ്മുടെ കയ്യെത്താത്ത അത്രയും ദൂരെ....... ദുരാത്മാവിന്റെ ഗുണഗണങ്ങളോടെ...... ആ ആർദ്ധ കായ ആത്മാവിനു കൂടി ഉണ്ടായിരുന്ന സാത്വിക ഗുണത്തിന് അപക്ഷയം സംഭവിച്ചിരിക്കുന്നു........ അത് ഇപ്പൊ ദുരാഗ്രഹിയായ ഒരു ആത്മാവ് ആയി മാറിയിരിക്കുന്നു
എന്തൊക്കെയാണോ ഞാൻ ഈ കേൾക്കുന്നത്..... ഇതൊക്കെ സംഭവ്യമാണോ സ്വാമിനി? വിശ്വസിക്കാനെ കഴിയുന്നില്ല
വിശ്വസിക്കണം ശിഷ്യാ
ഹ്മ്മ്..... എനിക്ക് മറ്റൊരു സംശയം കൂടിയുണ്ട്.
ഉണർത്തിച്ചാലും
അനന്തു അഥർവ്വനാണെങ്കിൽ എന്തുകൊണ് ദേവന്റെ മുഖസാദൃശ്യം കിട്ടി? അഥർവ്വന്റെ മുഖം എന്തുകൊണ്ട് കിട്ടിയില്ല.
ശിഷ്യന്റെ ബുദ്ധി കൂര്മതയിൽ സ്വാമിനിക്ക് അഭിമാനം
💬 Comments
View all comments