Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]
ആ ലോറി ഒരു മുതലയെ പോലെ തന്നെ കാർന്നു തിന്നുവാൻ ഓടിയടുക്കുവാണെന്ന് രാഘവൻ തിരിച്ചറിഞ്ഞു.
അവസാന ദയ യ്ക്കെന്ന പോലെ രാഘവൻ ദേവന്റെ കണ്ണുകളിലേക്ക് നോക്കി.
അവിടെ കരുണയുമില്ല ദയയുമില്ല
പകയും പ്രതികാരവും മാത്രം
ആ സമയം ദേവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ടതും രാഘവൻ പൊടുന്നനെ എന്തോ ഓർത്തുപോയി.
അയാളുടെ മറവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട ചില ഓർമ്മകൾ . . . . . . -23 വർഷം മുന്നേ - . . . -അർദ്ധരാത്രി -
ജീപ്പിൽ നിന്നും ഇറങ്ങിയ രാഘവൻ പുറകിലേക്ക് പോയി എന്തോ ഒന്ന് താങ്ങിയെടുത്തു പുറത്തേക്ക് കൊണ്ടു വച്ചു.
അത് ദേവനായിരുന്നു.
നിശ്ചലമായ ദേവന്റെ ശരീരം.
മുഖത്തും ദേഹത്തും ഒക്കെയായി അടിയേറ്റതിന്റെയും ചതവിന്റെയും പാടുകൾ കാണാം.
മുഴുവൻ രക്തമയം മാത്രം.
പൊടുന്നനെ അവിടേക്ക് ഒരാൾ ബുള്ളറ്റും ഓടിച്ചുകൊണ്ട് വന്നു.
ജീപ്പിന് മറു വശം നിർത്തി വച്ച ശേഷം അയാൾ ബുള്ളറ്റ് സെൻട്രൽ സ്റ്റാൻഡിലേക്ക് ഇട്ടു.
അയാൾ ഒരു മുറി ചെവിയൻ ആയിരുന്നു
അയാൾ പിറകിലേക്ക് വന്നു ദേവന്റെ മൃത ശരീരത്തിലേക്ക് പുച്ഛത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
വാ..... എടുത്തു പൊന്തിക്ക്
അയാളുടെ ആജ്ഞ കേട്ടതും രാഘവൻ ദേവനെ പൊക്കിയെടുത്തു.
ഒപ്പം സഹായത്തിനായി അയാളും.
സെൻട്രൽ സ്റ്റാൻഡിൽ വച്ചിരിക്കുന്ന ബുള്ളറ്റിന്റെ സീറ്റിലേക് ദേവനെ കിടത്തിയ ശേഷം മുറി ചെവിയൻ രാഘവനെ നോക്കി സിഗ്നൽ നൽകി.
അത് കണ്ടതും രാഘവൻ മുണ്ടും മടക്കി കുത്തിക്കൊണ്ട് മുന്നോട്ട് ഓടി.
അത് കണ്ടതും വെടല ചിരിയോടെ മുറി ചെവിയൻ ജീപ്പിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പിറകിലുള്ള
💬 Comments
View all comments