0%

Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]

Author : Kambikathakal Read All Parts 646

രാഘവനെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു.

ഇടി കിട്ടിയ രാഘവൻ ദൂരേക്ക് മൂക്കും കുത്തി വീണു.

വീഴ്ചയിൽ തന്നെ രാഘവന്റെ ബോധം നശിച്ചിരുന്നു.

----------------------------------------------------

വായിൽ രക്തത്തിന്റെ ചവർപ്പ് അനുഭവപ്പെട്ടപ്പോഴാണ് രാഘവൻ പതിയെ കണ്ണ് തുറക്കുന്നത്.

തലക്ക് വല്ലാത്ത കനം തോന്നിയതിനാൽ രാഘവന് കൺ പോളകൾ തുറക്കാൻ വല്ലാതെ ബുദ്ധിമുട്ടി.

എങ്കിലും അയാൾ കഷ്ടപ്പെട്ട് അവ വലിച്ചു തുറന്നു.

തുഫ്ഫ്

വായിലേക്ക് ഊറി വരുന്ന രക്തം അയാൾ പുറത്തേക് തുപ്പി കളഞ്ഞു.

മുക്കിൽ നിന്നും രക്തധാര നല്ലോണം ഉണ്ട്.

രാഘവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷെ സാധിച്ചില്ല.

ശരീരം മുഴുവൻ നുറുങ്ങുന്ന പോലത്തെ വേദന

അപ്പോഴാണ് തന്റെ കൈ കാലുകൾ ബന്ധനാവസ്ഥയിൽ ആണെന്ന് രാഘവൻ തിരിച്ചറിഞ്ഞത്.

രാഘവൻ ജെട്ടി ഇട്ടുകൊണ്ട് മാത്രമാണ് കിടന്നിരുന്നത്.

രാഘവന്റെ മുണ്ടും ബനിയനും വച്ചു തന്നെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നു.

രാഘവൻ ഞെരുങ്ങിക്കൊണ്ട് ഇടത് ഭാഗത്തേക്ക്‌ നോക്കി.

പൊടുന്നനെ അവിടെ ദൂരെയായി ഒരു വാഹനത്തിന്റെ എഞ്ചിൻ ഓൺ ആവുകയും ലൈറ്റ് തെളിയുകയും ചെയ്തു.

അപ്പോഴാണ് താൻ നടു റോഡിൽ കിടക്കുകയാണെന്ന് രാഘവൻ മനസിലാക്കിയത്.

ആ വാഹനം ഫസ്റ്റ് ഗിയർ ഇട്ടുകൊണ്ട് മുന്നോട്ട് വരുവാൻ തുടങ്ങി.

അതൊരു ലോറിയാണെന്ന് ഇതിനകം രാഘവൻ മനസിലാക്കിയിരുന്നു.

ലോറി തന്റെ 100 മീറ്റർ അടുത്തെത്തിയപ്പോഴാണ് അത്‌ ഓടിക്കുന്ന ആളെ രാഘവൻ കണ്ടത്.

അത്‌ ദേവനായിരുന്നു.

ലോറിയുടെ മുകളിൽ തേവക്കാട്ടിൽ എന്ന് എഴുതിയിരിക്കുന്നു.

ലോറി 50 മീറ്റർ കൂടി പിന്നീട്ടതും രാഘവൻ കണ്ടു....... കൊലവെറി നിറഞ്ഞവന്റെ ചിരി..... പകയുടെ പ്രതികാരത്തിന്റെ സംഹാരത്തിന്റെ ചിരി

ലോറിയുടെ വളയം ദേവന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞു.

💬 Comments

View all comments