0%

Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]

Author : Kambikathakal Read All Parts 644

അപ്പൊ നീയെന്നെ മറന്നില്ല...... അല്ലെ രാഘവാ..... ഇത്രേം വർഷങ്ങൾക്ക് ശേഷവും

ദേവൻ കൊല ചിരിയോടെ ബുള്ളറ്റിന്റെ ആക്സിലേറ്റർ പിടിച്ചു തിരിച്ചു.

ബുള്ളറ്റിന്റെ പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കൂടി കേട്ടത്തോടെ രാഘവന്റെ ബോധം ഇപ്പൊ പോകുമെന്നായി.

ദേവേട്ടാ...... എന്നെ ഒന്നും ചെയ്യല്ലേ.......അന്നെനിക്കൊരു തെറ്റ് പറ്റിപ്പോയി.

രാഘവൻ തൊഴു കൈയ്യോടെ ദേവനെ നോക്കി നിലവിളിച്ചു.

ഞാനും അന്ന് നിന്റെയൊക്കെ കാൽ പിടിച്ചു പറഞ്ഞതല്ലേ രാഘവാ...എന്നിട്ടും നീയൊക്കെ കൂടി എന്റെ പെണ്ണിനെ...... അവളെ എങ്കിലും ജീവനോടെ ബാക്കി വയ്ക്കായിരുന്നില്ലേ നായേ

ദേവൻ അലറിക്കൊണ്ട് രാഘവനെ തുറിച്ചു നോക്കി.

പറ്റിപ്പോയി ദേവേട്ടാ....... മാപ്പാക്കണം

രാഘവൻ തൊഴുകൈയോടെ കരുണക്കായി ദേവനെ നോക്കി.

ഇല്ല രാഘവാ..... നിനക്ക് മാപ്പില്ല......കൂടെ നിന്റെ പങ്കാളികൾക്കും.

അതും പറഞ്ഞുകൊണ്ട് ദേവൻ സർവ ക്രോധത്തോടെ ബുള്ളറ്റ് ഇരപ്പിച്ചു.

അത് കേട്ടതും രാഘവൻ കയ്യിലെ കുപ്പിയും കക്ഷത്തിലെ കവറും വലിച്ചു ചാടി പിന്നിലേക്ക് ഓടി.

സർവ ശക്തിയുമെടുത്തുകൊണ്ടു.

അത് കണ്ടതും ദേവൻ ആർത്തട്ടഹസിച്ചുകൊണ്ടു ബുള്ളറ്റ് മുന്നോട്ട് ചാടിച്ചു.

മുന്നിൽ കാണുന്ന റോഡിലൂടെ രാഘവൻ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.

പിന്നാലെ ദേവനും.

കാട്ടിൽ ഇരയെ വേട്ടയാടുന്ന പോലെയാണ് ദേവൻ രഘുവനെ വേട്ടയാടിക്കൊണ്ടിരുന്നത്.

പ്രാണരക്ഷാർത്ഥം ഓടുന്ന രാഘവനെ കാണും തോറും ദേവന്റെ രസം കൂടി കൂടി വന്നു.

രാഘവനെ ഇപ്പൊ ഇടിക്കും ഇടിക്കില്ല എന്ന മട്ടിൽ ദേവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.

ഊരിപോകുന്ന മുണ്ടിന്റെ അറ്റം വലിച്ചു മുറുക്കികൊണ്ട് രാഘവൻ മുന്നിലേക്ക് ഓടിക്കൊണ്ടിരുന്നു.

നിലാ വെളിച്ചം അയാൾക്ക് മുന്നിലേക്കുള്ള പ്രയാണത്തിനായി സാധുത നൽകി.

എല്ലാം മറന്നുകൊണ്ട് രാഘവൻ ഓടിക്കൊണ്ടിരിക്കെ ദേവൻ ബുള്ളറ്റും കൊണ്ട് ചീറി പാഞ്ഞു വന്നു

💬 Comments

View all comments