Chapter Title : വശീകരണ മന്ത്രം 16 [ചാണക്യൻ]
അവനെ വശീകരിച്ചു കീഴ്പ്പെടുത്തിയാൽ അഥർവ്വനെ നിഷ്പ്രയാസം വധിക്കുവാൻ സാധിക്കും...... അതോടെ നിനക്ക് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനുമാകും അത് സ്വന്തമാക്കുവാനുമാകും.
കണികാ ദൈവത്തിന്റെ ദീർഘ വീക്ഷണം കേട്ട് അമാലികയ്ക്ക് അദ്ദേഹത്തോട് കൂടുതൽ ആരാധന തോന്നിപ്പോയ നിമിഷമായിരുന്നു അത്.
എല്ലാം നമ്മുടെ പദ്ധതി പ്രകാരമേ നടക്കുകയുള്ളൂ....... അന്തിമവിജയം നമുക്ക് തന്നെ
അമാലികയുടെ അട്ടഹാസം ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.
പൂർവ ജന്മത്തിൽ ആരുമറിയാതെ നീ മറവ് ചെയ്ത അഥർവ്വന്റെ അർദ്ധ കായ ആത്മാവിനെ നീ കണ്ടെത്തിയോ?
കണികാ ദൈവത്തിന്റെ ചോദ്യം കേട്ടതും പൊടുന്നനെ അമാലികയുടെ ചിരി നിന്നു.
മുഖം മങ്ങി.
പരിഭവിക്കണ്ട പ്രിയ ഭക്തെ.......മറ്റൊരു കാര്യം കൂടി നാം ഉണർത്താം.....1000 പുരുഷന്മാരെ കീഴ്പ്പെടുത്തിയാൽ മാത്രമേ നിന്നിൽ മറഞ്ഞിരിക്കുന്ന പൂർവ ജന്മ സ്‌മൃതികൾ പുക മറയ്ക്കുള്ളിൽ നിന്നും വെളിയിൽ വരുകയുള്ളു..... എങ്കിൽ മാത്രമേ നിനക്ക് അഥർവ്വന്റെ അർദ്ധ കായ ദുരാത്മാവിനെ കണ്ടെത്തുവാൻ സാധിക്കൂ..... അഥർവ്വൻ അത് തേടി കണ്ടെത്തുന്നതിന് മുൻപ് അതിനെ നശിപ്പിക്കുവാൻ നിനക്ക് കഴിഞ്ഞാൽ കഴിഞ്ഞാൽ എന്റെ പ്രിയ ഭക്തക്ക് വിജയം സുനിശ്ചിത്തം..... പരാജയമാണെങ്കിലോ മരണവും.
കണികാ ദൈവം ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു.
അത് കേട്ടതും അമാലിക ഭക്തിയോടെ തന്റെ ആരാധന മൂർത്തിയെ ഒന്നു കൂടി വണങ്ങി.
വിജയം തനിക്ക് ആവിർഭവിക്കുവാനായി.
----------------------------------------------------
കണ്ണുകൾ പയ്യെ തുറന്ന സാരംഗി ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി.
താനിപ്പോ ഏതോ ഒരു മുറിയിൽ കിടക്കുകയാണ്.
അവൾ പയ്യെ എഴുന്നേറ്റിരുന്നു.
ആ മുറിയിൽ നന്നേ ഇരുട്ടായിരുന്നു.
സാരംഗി പയ്യെ എഴുനേറ്റു.
നല്ല തലവേദനയുണ്ടായിരുന്നു അവൾക്ക്.
മുറിയിലെ വാതിൽ തപ്പി പിടിച്ചു സാക്ഷ തുറന്ന് അവൾ പുറത്തേക്കിറങ്ങി.
ഏതോ ഒരു വലിയ വീടിന്റെ കോലായിൽ ആണ് സാരംഗി ഇപ്പൊ നിൽക്കുന്നത്.
അവൾ ഒന്നും മനസിലാവാതെ ചുറ്റും നോക്കി.
മുത്തശ്ശാ..... ഞാൻ ശങ്കുണ്ണി ചേട്ടനെ കണ്ടിട്ട് വരാം
വീടിന്റെ ഉള്ളിൽ നിന്നും ആരുടെയോ ശബ്ദം കേട്ടതും സാരംഗി ഭയപ്പാടോടെ അവിടെ കണ്ട ഒരു തൂണിന്റെ പിന്നിൽ പോയി ഒളിച്ചു.
ഏതോ കാലടികൾ കേട്ട് അതാരാണെന്ന് അറിയാൻ ഒളിഞ്ഞു നോക്കിയ സാരംഗിയുടെ കണ്ണുകൾ വിറച്ചു.
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.
💬 Comments
View all comments