Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]
പയ്യെ വിരലുകൾ ഓടിച്ചു.
തോളൊപ്പം മുടി മാത്രമാണ് അവൾക്കുണ്ടായിരുന്നത്.
നെവർ...... വീട്ടിൽ നല്ല ഫുഡിങ് അല്ലെ..... ഇമമ്മ എന്നെ ഇരുത്തി കഴിപ്പിക്കും
ചെറു ചിരിയോടെയാണ് സാരംഗി പറഞ്ഞത്.
അതു പിന്നെ അങ്ങനല്ലേ വരൂ...എന്റെ ഏട്ടത്തിയമ്മയല്ലേ അത്
ശിവ അഭിമാനത്തോടെ പറഞ്ഞു.
അതെന്തേലും ആവട്ടെ......ഞാനിപ്പോ ഒരു എമർജൻസി സിറ്റുവേഷനിലാ...... ആന്റിയമ്മ എന്നെ ഹെല്പ് ചെയ്യണം
സാരംഗി തന്റെ നിസ്സഹായത ശിവയ്ക്ക് മുന്നിൽ വെളിപ്പെടുത്തി.
എന്താടി കാന്താരി നീ വല്ല കുറുമ്പും കാണിച്ചു അവിടുന്ന് മുങ്ങിയതാണോ?
ശിവ ചിരി കടിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു.
അതൊന്നുമല്ല ആന്റിയമ്മേ..... എന്റെ കയ്യിൽ ഒരു താളിയോലക്കൂട്ടം ഉണ്ട്..... കൊല്പി ഭാഷയിൽ ഉള്ളത്..... അതിന്റെ മീനിങ് ഒന്നു പറഞ്ഞു തരണം.
സാരംഗി പറയുന്നത് കേട്ട് ശിവയുടെ മുഖം മാറി.
നിനക്ക് കൊല്പി ഭാഷയെക്കുറിച്ചു എങ്ങനെ?
ശിവ അവളെ തന്നെ തുറിച്ചു നോക്കി.
അനന്തച്ഛന്റെ ഡയറിൽ ഉണ്ടായിരുന്നതാ
അതിനു ഏട്ടൻ ഡയറിയൊക്കെ എഴുതുവായിരുന്നോ?
ശിവയ്ക്ക് വീണ്ടും സംശയം
അതൊക്കെയുണ്ടായിരുന്നു....... ഞാൻ പറഞ്ഞ പണി ആന്റിയമ്മയ്ക്ക് ചെയ്യാൻ പറ്റുവോ ഇല്ലയോ എന്ന് പറാ
സാരംഗിയ്ക്ക് അപ്പോഴേക്കും ദേഷ്യം വന്നു.
അച്ചോടാ.... എന്റെ ഏട്ടന് പോലും ഉണ്ടായിരുന്നില്ല ഇത്രയും ദേഷ്യം...... ഇത് ഏട്ടത്തിയമ്മയിൽ നിന്നും കിട്ടിയതല്ലേ?
സാരംഗിയെ അരിശം കേറ്റാനായി ശിവ ചോദിച്ചു.
ഹും...ഈ ആന്റിയമ്മ കൊള്ളൂല.... ചീത്തയാ
കൈകൾ പിണച്ചു വച്ചു സാരംഗി ശിവയോട് പിണങ്ങി.
ചെറുപ്പത്തിലെ അതേ കൊഞ്ചലും പിണക്കവും ഇപ്പോഴും അവൾക്ക് മാറ്റം വന്നിട്ടില്ലെന്ന് ശിവയ്ക്ക് തോന്നി.
പോട്ടെ സാരല്യ പെണ്ണെ....... മോള് വാ.... മോൾക് നല്ല പിസ ഞാൻ തരാം.... അതു കഴിഞ്ഞ് താളിയോലയുടെ
💬 Comments
View all comments