0%

Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]

Author : Kambikathakal Read All Parts 325

എന്നാൽ വടി പുറത്ത് വന്നടിച്ചതിന്റെ ശക്തിയിൽ അവൾ മുന്നിലേക്ക് തെറിച്ചു പോയി.

അഘോരി സന്യാസിയുടെ നേരെയാണ് അവൾ എത്തപ്പെട്ടത്.

തന്റെ കണ്മുന്നിൽ അവൾ എത്തിയതും ആ അഘോരി തന്റെ തള്ളവിരൽ അവളുടെ നെറ്റിയിൽ ചേർത്തു വച്ചു.

ആ വിരൽ സ്പർശനമേറ്റതും സാരംഗി തറഞ്ഞു നിന്നു.

എന്തൊക്കെയോ നിഴൽ ചിത്രങ്ങൾ അവളുടെ ബോധമണ്ഡലത്തിലേക്ക് വന്നു മറഞ്ഞു പോകുന്ന പോലെ.

ഒരുപാട് നിഴൽ ചിത്രങ്ങളുടെ ഒഴുക്ക് സാരംഗിയുടെ കുഞ്ഞു തലയിൽ മിന്നിമറഞ്ഞു.

അവൾക്കിപ്പോ തന്റെ തല പൊട്ടി ചിതറുമെന്ന് വരെ തോന്നിപോയി.

സാരംഗി അസഹനീയമായ തലവേദന കാരണം റോഡിലേക്ക് വേഗം മുട്ടു കുത്തിയിരുന്നു.

പയ്യെ അവളുടെ ബോധമനസിലേക്ക് വന്ന ചില നിഴൽ ചിത്രങ്ങൾ കൂടുതൽ മിഴിവായി തുടങ്ങി.

ആരുടെയൊക്കെയോ കാൽപെരുമാറ്റങ്ങൾ.

മനുഷ്യരുടെയും ആക്രോശങ്ങൾ.

കുതിരകളുടെ കാൽ കുളമ്പടികളും ചിനയ്ക്കലും.

വാൾ മുനകൾ തമ്മിൽ കൊമ്പ് കോർക്കുന്ന സംഗീതം.

സാരംഗി ഒരു ചലച്ചിത്രം പോലെ കാണുകയായിരുന്നു.

തൂവെള്ള നിറമുള്ള ഒരു സുന്ദരൻ കുതിര.

അതിന്റെ മുകളിൽ ഇരുന്നു വാൾ വീശുന്ന അതി സുന്ദരിയായ ഒരു പെൺകൊടി.

പത്തോ പതിനഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ്.

അവൾ അതി സമർത്ഥമായി എതിരെയുള്ളവരോട് പട വെട്ടുകയാണ്.

മെയ്വഴക്കമുള്ള ഒരു അഭ്യസിയെ പോലെ അവൾ അവരെയൊക്കെ അരിഞ്ഞു തള്ളി.

പുലിത്തോൽ ഉടയാടക്ക് സമാനമായി അണിഞ്ഞിരുന്ന ആ അപൂർവ സൗന്ദര്യ ധാമത്തെ കണ്ടു സാരംഗി പോലും അസൂയപ്പെട്ടു പോയി.

അവൾ ഒരു കാനന പുത്രി ആയിരുന്നു.

കാടിന്റെ മകൾ.

വനദേവതയുടെ ആശീർവാദമുള്ള ഒരു അപ്സര കന്യക

സാരംഗി ആ പെൺകൊടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

അപ്പോഴാണ് അവൾ ഒരു കാര്യം മനസിലാക്കിയത്.

ആ പെണ്ണിന് തന്റെ മുഖച്ചായ അല്ലെ?

സംശയ നിവാരണത്തിനായി സാരംഗി ഒന്നൂടെ നോക്കി.

ശരിയാണ്....... അവൾക്ക് തന്റെ മുഖമാണ്...

സാരംഗി അത്ഭുതത്തോടെ ആ രംഗം വീക്ഷിക്കുകയായിരുന്നു.

പിന്നെ അവൾ കണ്ടത് പ്രക്ഷുബ്ധമായ ഒരു കടൽ ആയിരുന്നു.

അതിൽ വലിയൊരു കൊലയാളി ചുഴി രൂപപ്പെട്ടു.

ആ ചുഴിയിലേക്ക് സാരംഗി ഉണ്ടായിരുന്ന ബോട്ട് അകപ്പെട്ടു.

സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് അവൾ താഴ്ന്നു പോയി.

ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.

💬 Comments

View all comments