Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]
അപ്പോഴാണ് അപ്പുറത്ത് ഒരു ചുരുട്ടും പുകച്ചുകൊണ്ടിരുന്ന അഘോരിയെ അവൾ കാണുന്നത്.
ഹേയ്....... യൂ സ്റ്റുപ്പിഡ്...... താൻ എന്ത് പണിയാടോ കാണിച്ചത്....... മൈ കാർ...... ഇറ്റ് ഗോഡ് ഡാമേജ്ഡ്....... ഇനി ഞാൻ ഇമമ്മയോട് എന്ത് സമാധാനം പറയും ആവോ
നെറുകയിൽ കൈ വച്ചുകൊണ്ട് സാരംഗി പരാതി പറഞ്ഞുകൊണ്ടിരുന്നു.
നീ വിഷമിക്കേണ്ടതില്ല മകളെ...... എന്റെ ഒപ്പം വരിക.........നിന്നെ ഞാൻ നിന്റെ നിയോഗത്തിലേക്ക് നയിക്കുവാൻ ആഗതനായവനാണ്.
അഘോരി സന്യാസി പയ്യെ പറഞ്ഞു.
ഓഹ് ഗോഡ്...... മലയാളി ആയിരുന്നല്ലേ...... താൻ എന്തൊക്കെയാടോ ഈ പറയുന്നത്....... നിയോഗം...... വാട്ട് ദ് ഫക്ക്...... രാവിലെ തന്നെ വന്നോളും ഓരോ മെന്റലുകൾ..... ലീവ് മീ അലോൺ
അഘോരിക്ക് നേരെ സാരംഗി അലറി.
അത് കേട്ടതും ആ അഘോരിയുടെ കണ്ണുകൾ തീക്കട്ട പോലെ ചുവന്നു.
വടിയിൽ അയാളുടെ വിരലുകൾ മുറുകുന്നത് കണ്ട് സാരംഗിയും ചെറുതായി ഭയന്നു.
പൊടുന്നനെ കയ്യിലുണ്ടായിരുന്ന വടി ആ അഘോരി സന്യാസി സാരംഗിയുടെ കാറിന് നേരെ എറിഞ്ഞു.
അവളുടെ കാറിൽ കൊണ്ടു തെറിച്ച ആ വടി തിരികെ വന്നു അവളുടെ പുറത്താണ് കൊണ്ടത്.
ആഹ്ഹ്ഹ്
പുറത്ത് വടി കൊണ്ടതും സാരംഗി അലറി വിളിച്ചു.
കാരണം അവൾക്ക് നന്നേ വേദനിച്ചിരുന്നു.
എന്നാൽ വടി പുറത്ത് വന്നടിച്ചതിന്റെ ശക്തിയിൽ അവൾ മുന്നിലേക്ക് തെറിച്ചു പോയി.
അഘോരി സന്യാസിയുടെ നേരെയാണ് അവൾ എത്തപ്പെട്ടത്.
തന്റെ കണ്മുന്നിൽ അവൾ എത്തിയതും ആ അഘോരി തന്റെ തള്ളവിരൽ അവളുടെ നെറ്റിയിൽ ചേർത്തു വച്ചു.
ആ വിരൽ സ്പർശനമേറ്റതും സാരംഗി തറഞ്ഞു നിന്നു.
എന്തൊക്കെയോ നിഴൽ ചിത്രങ്ങൾ അവളുടെ ബോധമണ്ഡലത്തിലേക്ക് വന്നു മറഞ്ഞു പോകുന്ന
💬 Comments
View all comments