0%

Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]

Author : Kambikathakal Read All Parts 987

പിന്നിലേക്ക് നോക്കി.

ആ ചുഴിയിലേക്ക് താൻ ഇരിക്കുന്ന ബോട്ട് അടുത്തുകൊണ്ടിരിക്കുകയാണ്

സ്വപ്നത്തിൽ കണ്ടതൊക്കെ സത്യമാകാൻ പോകുന്നുവെന്ന് അവൾ മനസിലാക്കി.

സാർ....... ഈ ചുഴിയിൽ പെടാതെ ബോട്ട് മാറ്റിയോടിക്ക്..... ഇല്ലേൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമാകും.

അഘോരി കേൾക്കുന്ന വിധത്തിൽ അവൾ അലറി.

ആ സന്യാസിയെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അവൾക്ക് ഒരെത്തും പിടിയുമില്ലായിരുന്നു.

എന്നാൽ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല.

മുഖം മറ്റെങ്ങോട്ടോ തിരിച്ചു വച്ചു.

അയ്യോ....... Some one ഹെല്പ് us...... വീ അർ ഇൻ dangerous സിറ്റുവേഷൻ....... ഹെല്പ് us....... ഹെൽപ് us

സാരംഗി പരമാവധി ഒച്ചയിൽ അലറി വിളിച്ചു.

പക്ഷെ കാര്യമുണ്ടായില്ല.

വൈകാതെ തന്നെ ബോട്ട് ചുഴിയിലേക്ക് കയറി.

ചുഴിയിൽ അകപ്പെട്ടതും ആ ബോട്ട് വൃത്താകൃതിയിൽ കറങ്ങാൻ തുടങ്ങി.

അതും കൂടി കണ്ടതോടെ സാരംഗിയ്ക്ക് വെപ്രാളമായി.

ആദ്യം പയ്യെ കറങ്ങിയിരുന്ന ബോട്ട് ഇപ്പൊ പയ്യെ വേഗത കൈവരിച്ചു.

നിന്റെ നിയോഗത്തിന് സമയം ആഗതമായിരിക്കുന്നു മകളെ........ തയാറാകുക....... മനസിൽ നിന്റെ പിതാവിനെ സ്മരിക്കുക...... അതിനുശേഷം കാലന്തര യാത്രാ മന്ത്രം ജപിക്കുക.

അഘോരി പറഞ്ഞത് കേട്ട് കലിയാണ് സാരംഗിയ്ക്ക് വന്നത്.

പിന്നെ ഈ ഒരു സിറ്റുവേഷനിൽ അല്ലെ മന്ത്രം ജപിക്കേണ്ടത്?

നിനക്ക് രക്ഷപെടണെമെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക..... അല്ലേൽ ഇതൊക്കെ അർത്ഥവത്തായിത്തീരും.

വെറുതെ ആയാലും ഐ ഡോണ്ട് കെയർ..... എനിക്ക് തിരിച്ചു പോണം...... എന്നെ തിരികെ കൊണ്ടു പോകു.... പ്ലീസ്

സാരംഗി അറിയാതെ കരഞ്ഞു പോയി.

വീഴാതിരിക്കാനായി അവൾ ബോട്ടിൽ മുറുകെ പിടിച്ചു.

സാരംഗി നോക്കുമ്പോൾ കാണുന്നത് കൊലചിരിയോടെയിരിക്കുന്ന അഘോരിയെ ആയിരുന്നു.

അദ്ദേഹത്തിനു ഇങ്ങനൊരു മുഖം കൂടി

💬 Comments

View all comments